ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ലേണിങ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 23ാമത് ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജനറൽ കാറ്റഗറിയിൽ ഡോ. സി.എ. അബ്ദുൽകരീം, ഫാത്തിമ ഹിബ, ഡോ. ഹഫ്സിബ കബീർ, അസ്മ സജീർ, സി.എം. ഹസനത്ത് എന്നിവർ നൂറുശതമാനം മാർക്ക് കരസ്ഥമാക്കി ഒന്നാം സ്ഥാനം പങ്കിട്ടു. കുട്ടികളുടെ വിഭാഗത്തിൽ നിഹാൽ അബ്ദുൽകരീം, റാഇദ് അബ്ദുൽ നാസർ, ഹന്ന അശ്ഹദ് ഫൈസി, മുഹമ്മദ് ബാസിൽ എന്നിവർ ആദ്യ റാങ്കുകൾ കരസ്ഥമാക്കി. ഓൺലൈനായി നടന്ന വിജ്ഞാന പരീക്ഷയിൽ ഖത്തറിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമായി നൂറുകണക്കിന് ഖുർആൻ പഠിതാക്കൾ പങ്കെടുത്തു.
വിജയികളെ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. ഡോ. റസീൽ മൊയ്ദീൻ, മിദ്ലാജ് ലത്തീഫ്, താജുദ്ദീൻ മുല്ലവീടൻ, അബ്ദുൽനസീർ പാനൂർ, അസ്ലം മാഹി, ജാസ്മിൻ നസീർ എന്നിവർ പരീക്ഷ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.