ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ലേണിങ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 24ാമത് ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ ഹനീന റഷീദ്, സുഹീദ എം.കെ, ഷാസിയ അഷ്റഫ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. സ്റ്റുഡന്റസ് കാറ്റഗറിയിൽ ലാമിയ ഹസൻ, സഹർ ഷമീം, ലുബാന സിറാജ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ജനറൽ വിഭാഗം: ഫൈഹ പി.കെ, അസ്മ സജീർ, ലുബ്ന, സ്റ്റുഡന്റസ് വിഭാഗത്തിൽ ഹന്ന അഷ്ഹദ് ഫൈസി, അബ്ദുൽ ഹാദി ഹിദായത്തുല്ല, ത്വയ്ബ അഷ്ഹദ്, ജഹാൻ ജാനി എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
മദീന ഖലീഫ, ഹിലാൽ, വക്റ, ദോഹ, അബൂഹമൂർ, ദുഖാൻ എന്നീ ആറു കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ ജനറൽ, സ്റ്റുഡന്റസ് എന്നീ കാറ്റഗറികളിലായി നിരവധി മുതിർന്നവരും കുട്ടികളും വിജ്ഞാന പരീക്ഷ എഴുതി. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് നൽകുമെന്ന് പരീക്ഷ കൺട്രോളർ ഷൈജൽ ബാലുശ്ശേരി, കൺവീനർ ശനീജ് എടത്തനാട്ടുകര എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.