ദോഹ: ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഖുർആൻ സ്റ്റഡി സെൻററുകളിലെ 250ൽ പരം പഠിതാക്കൾ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വാർഷികപ്പരീക്ഷ എഴുതി. പ്രവാസി ഭൂമിയിലും വിശുദ്ധ ഖുർആൻ അർഥവും ആശയവും ഉൾക്കൊണ്ട് പഠിക്കാൻ അവസരമൊരുക്കി പതിനഞ്ചുവർഷത്തിലധികമായി വ്യവസ്ഥിതമായി പ്രവർത്തിച്ചുവരുന്ന പഠന സംവിധാനമാണ് ഖുർആൻ സ്റ്റഡി സെൻററുകൾ. വിവിധ തലങ്ങളിലായി 1 മുതൽ 13 വരെ ക്ലാസുകളിലായി മുന്നൂറോളം പഠിതാക്കൾ വിശുദ്ധ ഖുർആൻ പഠിച്ചുവരുന്നു.
പാണ്ഡിത്യവും പരിശീലനവും സിദ്ധിച്ച അനുഭവ സമ്പന്നരായ അധ്യാപകരാണ് സെൻററുകളിൽ പഠിപ്പിക്കുന്നത്. ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ എൺപതോളം സെൻററുകൾ പ്രവർത്തിച്ചുവരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഏജൻസിയായ മജ്ലിസ് എജുക്കേഷൻ ട്രസ്റ്റ് ഡയറകട്ർ സുശീർ ഹസൻ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രസിഡൻറ് കെ.സി. അബ്ദുൽ ലത്തീഫ്, എം.എസ്.എ റസാഖ് എന്നിവർ പരീക്ഷാ സെൻറർ സന്ദർശിച്ചു. വാർഷികപ്പരീക്ഷക്ക് പി. മുഹമ്മദലി, അബ്ദുൽ ഷുക്കൂർ, പി.കെ.ഒ പോക്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.