ദോഹ: ഇന്ത്യയിൽ ആഭ്യന്തര സർവീസ് നടത്താനുള്ള ഖത്തർ എയർവേയ്സിെൻറ ശ്രമങ്ങൾ വിജയത്തിലേക്ക്. ആഭ്യന്തര സർവീസിനായുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഇന്ത്യൻ ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഖത്തർ എയർവേയ്സി െൻറ കീഴിലുള്ള ആഭ്യന്തര സർവീസ് പൂർണമായും ഖത്തരി ഉടമസ്ഥതയിലുള്ള സ്ഥാപനം വഴിയായിരിക്കും പ്രവർത്തിക്കുക. ഇതിെൻറ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ ചെയർമാനെ നിയമിക്കുന്നതോടൊപ്പം ബോർഡംഗങ്ങളിൽ അധികവും ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളായിരിക്കുമെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, എയർ ഇന്ത്യയുടെ ഓഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ ഖത്തർ എയർവേയ്സ് നിഷേധിച്ചു.
ഇന്ത്യയിൽ ആഭ്യന്തര വിമാനകമ്പനി തുടങ്ങാൻ പദ്ധതിയിടുന്നുവെന്ന് കഴിഞ്ഞ മാർച്ചിൽ അക്ബർ അൽ ബാകിർ വ്യക്തമാക്കിയിരുന്നു. അതിന് ശേഷം ആദ്യമായി ഇന്ത്യൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അൽ ബാകിർ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആഭ്യന്തര സർവീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിയമവിദഗ്ധർ നടപടികളാരംഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ചുള്ള ചില നിർണായക വിവരങ്ങൾ ഇന്ത്യൻ സർക്കാറിൽ നിന്നും ലഭ്യമാകുമെന്നും സി ഇ ഒ അക്ബർ അൽ ബാകിർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഖത്തർ എയർവേയ്സ് മുന്നോട്ട് വെച്ചിരിക്കുന്ന പദ്ധതിയിൽ ഒരു ഇന്ത്യൻ കമ്പനിയും പങ്കാളിയാകുകയില്ലെന്നും അക്ബർ അൽ ബാകിർ പറഞ്ഞു. ഇന്ത്യൻ വിദേശ നിക്ഷേപ നിയമമനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാൽ പൂർണമായും ഇന്ത്യയിൽ നിന്നുള്ള, ഇന്ത്യക്കാർക്ക് ഭൂരിപക്ഷം പ്രാതിനിധ്യമുള്ള മാനേജ്മെൻറായിരിക്കും ഇന്ത്യയിലെ ആഭ്യന്തര സർവീസ് പ്രവർത്തിപ്പിക്കുകയെന്നും ഖത്തർ എയർവേയ്സ് സിഇഒ ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ പേരൊഴികെ ചെയർമാനടക്കം ഇന്ത്യയിൽ നിന്നുള്ളവരായിരിക്കും.
വ്യോമയാന മേഖലയിലെ നൂറു ശതമാനം വിദേശനിക്ഷേപമെന്ന കേന്ദ്രസർക്കാറിെൻറ നിയമഭേദഗതിയാണ് ഖത്തർ എയർവേയ്സിന് തുണയായിരിക്കുന്നത്.
നേരത്തെ വിദേശ വിമാന കമ്പനികൾക്ക് 49 ശതമാനം മാത്രമേ ഇന്ത്യയിൽ വിദേശനിക്ഷേപം അനുവദിച്ചിരുന്നുള്ളൂ.
എന്നാൽ കേന്ദ്രസർക്കാറിെൻറ പ്രത്യേക അനുമതിയോടെ വിമാന കമ്പനികളല്ലാത്ത മറ്റു നിക്ഷേപകർക്ക് നൂറു ശതമാനം നിക്ഷേപമാകാവുന്നതാണെന്ന് പുതിയ ഭേദഗതി വ്യക്തമാക്കുന്നു. ഖത്തർ സർക്കാർ നേരിട്ട് നടത്തുന്ന ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെ നൂറുശതമാനം വിദേശനിക്ഷേപമുള്ള കമ്പനി സ്ഥാപിക്കുന്നതിനാണ് പദ്ധതിയിടുന്നതെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ അക്ബർ അൽ ബാകിർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.