ദോഹ: ഖത്തറിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്നും നാലാഴ് ചക്ക് ശേഷം സാഹചര ്യങ്ങൾ സാധാരണനില ൈകവരിക്കാമെന്നും ദേശീയ സാംക്രമികരോഗ കൈകാര്യ കമ്മിറ്റി കോ ചെയർമാൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. ചുരുങ്ങിയത് നാലാഴ്ച ഇതിന് വേണം. സ് കൂളുകൾ തുറക്കൽ, ബിസിനസ് രംഗം പഴയതുപോലെ പ്രവർത്തിക്കൽ എന്ന ിവക്കൊക്കെ ഈ കാലയയളവെങ്കിലും അനിവാര്യമാണ്. പ്രതിരോധ നടപടികൾ ഏത് രൂപത്തിൽ കോവിഡ് വൈറസിനെതിരെ ഫലം ചെയ് യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇക്കാര്യങ്ങളൊക്കെ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ സ്ഥിരത കൈവരിക്കാൻ സാധിക്കുമെന്ന് പൊതുജനാരോഗ്യവകുപ്പ് ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു. നിലവിൽ രോഗികൾ കൂടാൻ കാരണം പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണം കൂടിയത് കൊണ്ടാണ്. ശനിയാഴ്ച മാത്രം നാലായിരത്തേളം പരിശോധനകൾ നടത്തിയിരുന്നു. കൂടുതൽ പരിശോധനകൾ നടത്താൻ കഴിയുന്ന അത്യാധുനിക ലാബ് സംവിധാനമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
അതേസമയം, ഞായറാഴ്ച 279 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 14 പേർകൂടി രോഗമുക്തി നേടി. ഞായറാഴ്ച ഒരാൾ കൂടി മരിച്ചിരുന്നു. ഇതോടെ ആകെ മരണം നാലായി. നിലവിലുള്ള ആകെ രോഗികൾ 1477ആണ്. 123 പേർ ആകെ രോഗമുക്തി നേടി.
ഇതുവരെ 35757 പേർക്കാണ് പരിശോധന നടത്തിയത്. രാജ്യത്ത് രോഗം സ്ഥിരീകരിക്കെപ്പട്ടത് ആകെ 1604 പേർക്കാണ്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. 88 വയസുള്ള ഖത്തരി പൗരനാണ് ഞായറാഴ്ച മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മറ്റ് രോഗങ്ങളും ഉണ്ടായ ഇദ്ദേഹത്തെ രക്തത്തിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.