ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾ ഈർജിതമാക്കുന്നതിെൻറ ഭാഗമായി വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി ദിവസ ങ്ങളിൽ രാജ്യത്തെ വാണിജ്യ ഓഫീസുകളും സ്റ്റോറുകളും അടച്ചിടണമെന്ന മന്ത്രിസഭാ തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാ ബല്യത്തിൽ വന്നു. അതേസമയം, മന്ത്രിസഭാ തീരുമാനത്തിൽ നിന്നും കൂടുതൽ മേഖല ഒഴിവാക്കിക്കൊണ്ടുള്ള പട്ടിക ദുരന്തനി വാരണ ഉന്നതാധികാര സമിതി വക്താവ് ലുൽവ റാഷിദ് അൽ ഖാതിർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. നേരത്തെ ഭക്ഷ്യ സ്ഥാപ നങ്ങൾ, ഫാർമസികൾ എന്നിവയെ മാത്രമായിരുന്നു മന്ത്രിസഭാ തീരുമാനത്തിൽ നിന്നും ഒഴിവാക്കിയിരുന്നത്.
തീരുമാനം ബാധകമല്ലാത്ത മേഖലകൾ:
– ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, പലചരക്ക് കടകൾ
–പച്ചക്കറി വിപണന കേന്ദ്രങ്ങൾ
–ഡെലിവറി അനുവദിച്ച റെസ്റ്റോറൻറുകൾ
–ബേക്കറികൾ
–ഫാർമസികൾ
–ഹൈപ്പർമാർക്കറ്റുകളിലെ ടെലിക്കമ്മ്യൂണിക്കേഷൻ കമ്പനി സ്റ്റോറുകൾ
–ഇലക്ട്രിസിറ്റി, പ്ലംബിങ്, ഇലക്േട്രാണിക്സ് തുടങ്ങിയ ഗാർഹിക മെയിൻറനൻസ് കമ്പനികൾ
–ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ
–പെേട്രാൾ സ്റ്റേഷനുകൾ
–ഫാക്ടറികൾ
–പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ
–സർക്കാർ പദ്ധതികളിൽ പ്രവർത്തിക്കുന്ന കമ്പനികൾ
– ലോജിസ്റ്റികസ് സർവീസ് കമ്പനികൾ, കാർഗോ കമ്പനികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾ, കസ്റ്റംസ് സേവനം.
മന്ത്രിസഭാ തീരുമാനം ലംഘിക്കുന്നത് കടുത്ത ശിക്ഷാർഹമാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ ഹാജരാക്കുമെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചതായി ലുൽവ ബിൻതാ റാഷിദ് അൽ ഖാതിർ വ്യക്തമാക്കി.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാരാന്ത്യങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.