ദോഹ: ഭീകരവാദത്തെ ചെറുക്കുന്ന കാര്യത്തിൽ ഖത്തറിന് രണ്ട് നിലപാടുകളില്ലെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻറ് ട്രംപുമായി റിയാദിൽ നടത്തിയ ചർച്ചയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇക്കാര്യം വ്യക്തമാക്കിയതാണ്.
ഇക്കാര്യത്തിൽ എന്തെങ്കിലും അവ്യക്തത അവശേഷിക്കുന്നുണ്ടെങ്കിൽ തുറന്ന ചർച്ചക്കുള്ള സന്നദ്ധത അമേരിക്കൻ പ്രസിഡൻറിനെ അമീർ ശൈഖ് തമീം നേരിട്ട് അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുണ്ടായ സംഭവങ്ങൾ മാധ്യമങ്ങളുടെ ദുഷ്പ്രചാരണത്തിൽനിന്നുണ്ടായതാണ്.
ഒരുവിധത്തിലും ഈ പ്രചാരണങ്ങൾക്ക് വസ്തുതയുമായി ബന്ധമില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.