ദോഹ: മാർച്ച് 22 മുതൽ രണ്ടാഴ്ത്തേക്ക് ഖത്തറിലെ സർക്കാർ ഓഫിസുകളിൽ 20 ശതമാനം ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടാവൂ. ബാക ്കിയുള്ള 80 ശതമാനം ആളുകളും ഇനി വീട്ടിലിരുന്നാണ് ജോലി ചെയ്യേണ്ടത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മന്ത്ര ിസഭയാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ഓഫിസുകളിലെ അത്യാവശ്യമായ ജോലികൾചെയ്യാനും പൊതുസേവനങ്ങൾക്ക് തടസം ഉണ്ടാകാതിരിക്കാനുമായി 20 ശതമാനം ജീവനക്കാർ ഓഫിസുകളിൽ എത്തണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം.
എന്നാൽ പുതിയ തീരുമാനം സൈനികർ, സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യമേഖലയിലെ ജീവനക്കാർ എന്നിവർക്ക് ബാധകമല്ല. ഈ മേഖലയിലെ ജീവനക്കാർ കോവിഡിനെ പ്രതിരോധിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നും മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.
അമീരി ദിവാൻ ആസ്ഥാനത്ത് പ്രധാനമന്ത്രിയും ആഭയന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻഖലീഫ ബിൻ അബ്ദുൽഅസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീുരമാനം. നിലവിലെ രാജ്യത്തെ സാഹചര്യങ്ങൾ മന്ത്രിസഭ വിലയിരുത്തി. എല്ലാ മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും പ്രതിരോധനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോവിഡുമായി ബന്ധെപ്പട്ട് രാജ്യം സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളും മറ്റ് നടപടികളും ആരോഗ്യമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.