ദോഹ: രാജ്യത്തെ വിവിധ മേഖലകളിലെ ജോലികൾ ഖത്തരികൾക്ക് മാത്രമാക്കുന്ന ഖത്തരിവത്കരണപ്രക്രിയ വ്യാപകമാക്കുന്ന ു. സ്വദേശിവത്കരണത്തിെൻറ ഭാഗമായി 2018ൽ നിയമിച്ചത് 3,777 ഖത്തരികളെയാണ്. 3,255 ഖത്തരികൾക്ക് സർക്കാർ മേഖലയിലും 522 പേർക്ക് സ ർക്കാർ–സ്വകാര്യ സംയുക്ത മേഖലയിലും ആണ് ജോലി ലഭിച്ചത്. ഇതിൽ 1209 പേർ പുരുഷൻമാരും 2568 പേർ വനിതകളും ആണ്. കൂടുതൽ ഖത്തരി പൗരൻമാർക്ക് ജോലി നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. ജോലികളിൽ ഖത്തരി പൗരൻമാരെ കൂടുതലായി നി യമിക്കാനുള്ള പുതിയ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഭരണ–തൊഴിൽ–സാമൂഹികകാര്യ വകുപ്പ് മന്ത്രി യൂനുസ് ബിൻ മുഹ മ്മദ് അൽ ഉഥ്മാൻ ഫക്റു കഴിഞ്ഞ ദിവസം പറഞ്ഞു.
ജോലികൾ കൂടുതൽ പ്രദേശികവത് കരിക്കുകയും വിവിധ മേഖലകളിലെ ഖത്തരിവത ്കരണത്തിെൻറ അളവ് കൂട്ടുകയും ചെയ്യുന്നത് രാജ്യത്തിെൻറ സാമ്പത്തികമേഖലക്ക് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ നാഷനൽ ബാങ്ക് (ക്യുഎൻബി) ഗ്രൂപ്പ് നടത്തിയ തൊഴിൽമേളയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ വിവിധ സെക് ടറുകളിലും പുതിയ മേഖലകളിലും കൂടുതൽ ഖത്തരികളെ നിയമിക്കാനുള്ള പുതിയ പദ്ധതി തയാറായി വരികയാണ്. ഇതിനായി പുതിയ പാക്കേജ് ഉടൻ പ്രഖ്യാപിക്കും. വിവിധ മേഖലകളിലെ സ്ഥാപനങ്ങളും കമ്പനികളുമായി മന്ത്രാലയത്തിന് ഇക്കാര്യത്തിൽ പ്രത്യേക ബന്ധമുണ്ട്. േജാലി ഒഴിവുകളും മറ്റും മന്ത്രാലയത്തെ അറിയിക്കുന്നതിനാണിത്. ഒഴിവുവരുന്ന തസ്തികകളിൽ ഖത്തരികളെ നിയമിക്കാൻ ഇത് സഹായകരമാകുന്നുണ്ട്. വിവിധ സ്ഥാപനങ്ങളുമായി ഇക്കാര്യത്തിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഖത്തരി ബാങ്കിങ് മേഖലയിലെ ഖത്തരിവത്കരണത്തിെൻറ മികച്ച ഉദാഹരണമാണ് ക്യുഎൻബി എന്ന് ബാങ്ക് ആക്ടിങ് ചീഫ് എക്സിക്യുട്ടീവ് ഒാഫിസർ അബ്ദുല്ല മുബാറക് അൽ ഖലീഫ പറയുന്നു. ബാങ്കിൽ ജോലി ചെയ്യുന്നവരിൽ 50 ശതമാനത്തിലധികം ഖത്തരികളാണ്. ഉയർന്ന തസ്തികകളിൽ ഇത് 77 ശതമാനത്തിലധികമാണ്. 82ശതമാനം ബ്രാഞ്ച്മാനേജർമാരും ഖത്തരികളാണ്. ഗ്രൂപ്പിെൻറ സ്റ്റാഫുകളിൽ 40ശതമാനവും വനിതകളാണെന്നും അദ്ദേഹം പറയുന്നു.
ഖത്തർ ഗ്യാസ്, ഖത്തർ എയർവേയ്സ് എന്നിവയും സമാനപാതയിലാണ്.ഖത്തർ എയർവേയ്സ് ‘അൽ ദർബ് പ്രോഗ്രാം’ എന്ന പേരിൽ ഖത്തരികൾക്ക് നിയമനം ലഭിക്കുന്നതിനായി പ്രത്യേക റിക്രൂട്ട്മെൻറുകൾ തന്നെ നടത്തുന്നുണ്ട്. ആഗോള ബിസിനസ്–സാമ്പത്തിക സ്ഥാപനമായ ഖത്തർ ഫിനാൻഷ്യൽ സെൻറർ (ക്യുഎഫ്സി) ഉയർന്ന തസ്തികകളിൽ ഖത്തരികളെ മാത്രമാണ് നിയമിക്കുന്നത്. ഖത്തറിെൻറ ഷിപ്പിങ്–മരിടൈം കമ്പനി ആയ നകിലാത്, സർക്കാർ വിദ്യാഭ്യാസമേഖല എന്നിവയും ഖത്തരിവത്കരണത്തിെൻറ പാതയിലാണ്. ഉയർന്നതും മധ്യത്തിലുള്ളതുമായ തസ്തികകളിൽ സർക്കാർ വിദ്യാഭ്യാസമേഖലയിൽ 80 ശതമാനവും സ്വദേശിവത്കരിക്കപ്പെട്ടിട്ടുണ്ട്.
സർക്കാർ ഒഴിവുകൾ ഖത്തരികൾക്ക് മാത്രമാക്കുന്നു
സർക്കാർ ഒഴിവുകൾ ഖത്തരികൾക്ക് മാത്രമാക്കുന്നതിനായുള്ള നടപടികളുമായി തൊഴിൽ –സാമൂഹികകാര്യ–ഭരണകാര്യ മന്ത്രാലയം മുന്നോട്ടുപോകുകയാണ്. സർക്കാർ മേഖലയിൽ എത്ര ഒഴിവുകൾ നിലവിൽ ഉണ്ട്, എത്ര ഒഴിവുകൾ ഭാവിയിൽ വരും എന്നതുസംബന്ധിച്ച് വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തുന്നുണ്ട്. ഒഴിവുകളിൽ ജോലി കാത്തിരിക്കുന്ന ഖത്തരികൾ തന്നെ നിയമിക്കപ്പെടുന്നു എന്ന് ഉറപ്പാക്കും. മന്ത്രാലയത്തോട് ആലോചിക്കാതെ ഒരു തരത്തിലുമുള്ള ഒഴിവുകൾ സംബന്ധിച്ചും മാധ്യമങ്ങളിൽ അറിയിപ്പ് കൊടുക്കാൻ പാടില്ലെന്ന സർക്കുലർ എല്ലാ സർക്കാർ ഏജൻസികൾക്കും മന്ത്രാലയം നേരത്തേ അയച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ ഒഴിവുകളിൽ ഖത്തരി പൗരൻമാരെ കിട്ടുന്നില്ലെങ്കിൽ അതും മന്ത്രാലയത്തെ അറിയിക്കണം. അങ്ങിെന വരുേമ്പാൾ ഖത്തരി സ്ത്രീകളുടെ മക്കൾക്ക് നിയമനം നൽകണം.
സ്വകാര്യമേഖലയിലേക്കും
സ്വകാര്യമേഖലയിലേക്കും സ്വദേശിവൽകരണം (ഖത്തർവത്കരണം) വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയിലാണ് തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം. സ്വകാര്യമേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കു കയാണ് ലക്ഷ്യം. നിലവിൽ മേഖലയിൽ 60 ശതമാനത്തോളമാണ് ഖത്തരി നിരക്ക്. സ്വകാര്യമേഖലയിൽ കൂടു തൽ ഖത്തരികളെ ആകർഷിക്കുന്നതിനായി മിനിമം വേതനം സംവിധാനവും രൂപീകരിക്കാനും മന്ത്രാലയം തീരു മാനിച്ചിട്ടുണ്ട്. ഇതിന് കൂടുതൽ പഠനം നടത്തുകയാണ്.പൊതു, സ്വകാര്യമേഖലയിൽ ഖത്തരികളുടെ എണ്ണം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രാലയത്തിലെ ദേശീയ മാനവശേഷി വികസന വകുപ്പ് പറയുന്നു. സ്വകാര്യമേഖലയിലെ ചില പദവികളിൽ പ രിചയസമ്പന്നരായ ഖത്തരികളല്ലാത്തവർ ഉണ്ട്. ഇത്തരം പദവികളിൽ യോഗ്യരായ ഖത്തരികളെ നിയമിക്കുന്ന തിന് അവരുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തും.
--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.