ദോഹ: ഖത്തറിലെ നിരത്തുകളിലെ യാത്രക്കാരുടെ പുതിയ കൂട്ടുകാരിയാണിവൾ. പേര് ‘േനാനി’. കോവിഡ്–19 പ്രതിരോധ പ്രവർത ്തനങ്ങളുടെ ഭാഗമായി രാജ്യത്തെ വാഹനയാത്രക്കാരിൽ കൂടുതൽ സുരക്ഷ സംബന്ധിച്ച് ബോധവൽകരണം നടത്തുന്നതിനായാണ് ഗതാ ഗത വകുപ്പിെൻറ ‘നോനി’ കാമ്പയിൻ. വകുപ്പിെൻറ സുരക്ഷാബോധവത്കരണ ഭാഗ്യചിഹ്നമാണിവൾ.
കഴിഞ്ഞ ദിവസം മുതൽ പൊലീസ് ഉദ്യോഗസ്ഥർെക്കാപ്പം നോനിയുമുണ്ട് റോഡുകളിൽ. യാത്രക്കാരിൽ കൈയുറയുടെയും മാസ്കിെൻറയും ഉപയോഗം േപ്രാത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മാസ്കുകൾ നൽകുന്നുമുണ്ട്.
പെട്ടെന്ന് തന്നെ വാഹനങ്ങളിലെയും ട്രാഫിക് ചെക്ക്പോയിൻറുകളിലെയും കുട്ടികളുടെ ഇഷ്ടക്കാരിയായി അവൾ മാറി. ചന്തമുള്ള മുഖവുമായി അൽപം ഗൗരവത്തിൽ നിരത്തുകളിൽ ഇനി നോനിയും സജീവം. മറക്കണ്ട, മാസ്കും കൈയുറയും ധരിക്കാം, പുറത്തിറങ്ങുേമ്പാൾ. മറ്റൊരു കാര്യം കൂടി അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുകയും വേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.