പ്രവാസത്തിൻെറ ഉത്സവം ​കെ​​ങ്കേമമായി

ദോഹ: ഖത്തറി​​െൻറ മുക്കുമൂലകളിൽ നിന്ന് എത്തിയ ആയിരക്കണക്കിന് സംഗീതാസ്വാദകർക്ക് ഉത് സവാനുഭവങ്ങൾ സമ്മാനിച്ച് മീഡിയാവൺ ‘പ്രവാസോത്സവം’. ലുസൈൽ സ്പോര്‍ട്സ് അറീനയിലെ തിങ്ങിനിറഞ്ഞ കാണികൾക്കിടയിലേക്ക് ആവേശമായി പ്രിയതാരം ദുൽഖർ സൽമാൻ എത്തി. ആവേശത്തിന് മാറ്റുകൂട്ടി പ്രിയതാരത്തി​​െൻറ ഗാനാലാപനവും. സിരകളെ സംഗീതം കൊണ്ട് ഭ്രമിപ്പിച്ച് ഗായകർ ഒന്നിനുപിറകെ ഒന്നായി വേദിയിൽ എത്തി. ചടുലസംഗീതത്തി​​െൻറ നിറക്കാഴ്ചകൾക്കൊത്ത് കാണികൾ ചുവടുവച്ചു. ഈ വർ ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ വിജയ് യേശുദാസും സംഗീത മാന്ത്രികൻ സ്റ്റീഫന്‍ ദേവസിയും ഒപ്പം ചേർന്നു. മിക്ക സമയവും ദുൽഖറി​​െൻറ സാന്നിധ്യം സ്റ്റേജിലുണ്ടായിരുന്നു. നല്ലൊരു പാട്ടുകാരൻ കൂടിയാണ് താനെന്ന് ദുൽഖർ തെളിയിക്കുകയായിരുന്നു. വിജയ് യേശുദാസിനൊപ്പം താരം പാട്ടുപാടി, ആടി. സ്റ്റീഫൻ ദേവസിയുടെ സോേളാ പെർഫോമൻസിൽ കാണികൾ എല്ലാം മറന്നു.

പഴയഗാനങ്ങളും പുതിയ ഗാനങ്ങളും ഇഷ്ടം പോലെ. പാട്ടുകൾക്കപ്പുറം മാജിക് അടക്കമുള്ള പ്രകടനങ്ങളാൽ രാജ് കലേഷ് കാണികളെ കൈയിലെടുത്തു. ഖത്തറിൽ ഒരു സംഗീത പരിപാടിയിൽ ആദ്യമായാണ് നടൻ ദുൽഖർ സൽമാൻ പെങ്കടുക്കുന്നത്. വൈകുന്നേരം 5.30 മുതൽ തന്നെ ലുസൈൽ സ്പോര്‍ട്സ് അറീനയുടെ വാതിലുകൾ സംഗീതാസ്വാദകർക്കായി തുറന്നിരുന്നു. പാതി താളത്തിൽ തുടങ്ങിയ കാണികളുടെ വരവ് പിന്നെ വലിയൊരു ഒഴുക്കായി മാറി. ഗായകരായ സിതാര, നരേഷ് അയ്യര്‍, ശരണ്യ ശ്രീനിവാസ്, ശ്രേയ തുടങ്ങി ഡസനോളം കലാ കാരന്മാരാണ് വേദിയിലെത്തിയത്. വിവിധ ഇന്തോ–അറബ് കലാ ആവിഷ്ക്കാരങ്ങളും വിസ്മയിപ്പിച്ചു. ഖത്തറിലെ ഭരണ–കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും സംബന്ധിച്ചു. മൂന്നരമണിക്കൂറോളമാണ് ഷോ നീണ്ടത്. ഖത്തറി​​െൻറയും ഇന്ത്യയുേടയും ദേശീയഗാനങ്ങളോടെയാണ് പരിപാടി തുടങ്ങിയത്.

ഗാനഗന്ധർവൻ യേശുദാസിനോടുള്ള ആദരവുമായി ഗാനങ്ങൾ കോർത്തിണക്കിയ പ്രത്യേക ഭാഗം ഏറെ ആകർഷകമായിരുന്നു. എല്ലാ തരം ആസ്വാദകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് പരിപാടിയെന്ന് കാണികളും സാക്ഷ്യപ്പെടുത്തി. ഭിന്നശേഷിക്കാർ, ഹൗസ് ൈഡ്രവർമാർ, കുറഞ്ഞ വരുമാനക്കാർ, വിദ്യാർഥികൾ തുടങ്ങിയവർക്ക് പരിപാടി ആസ്വദിക്കുന്നതിനായി നേരത്തേ തന്നെ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇതിനാൽ സമൂഹത്തി​​െൻറ എല്ലാ ഭാഗങ്ങളിലുമുള്ള ആയിരങ്ങളാണ് അറീനയിലേക്ക് ഒഴുകിയെത്തിയത്. അക്ഷരാർഥത്തിൽ പ്രവാസത്തി​​െൻറ ഉൽസവമായി ‘പ്രവാസോത്സവം’ മാറുകയായിരുന്നു. ‘ഗൾഫ്മാധ്യമം’ ആണ് മീഡിയപാർട്ണർ

Tags:    
News Summary - Qutar Programme-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.