ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലത്തില്‍ സംഘടിപ്പിച്ച ബുക്ടെസ്റ്റ് സമാപിച്ചു. ഫൈനല്‍ പരീക്ഷയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുത്തു. 'തിരുനബി സഹിഷ്ണുതയുടെ മാതൃക' എന്ന ശീര്‍ഷകത്തില്‍ നടത്തിയ കാമ്പയിനിെൻറ ഭാഗമായാണിത്.
കേരള മുസ്ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഫലപ്രഖ്യാപനം നടത്തി. ജനറല്‍ വിഭാഗത്തില്‍ മംദൂഹ് അബ്ദുല്‍ ഫത്താഹ് (കേരള), സൈനബ് അബ്ദുറഹ്മാന് (സൗദി അറേബ്യ, ഈസ്റ്റ്), സ്റ്റുഡൻറ്സ് സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ശഹീര്‍ (സൗദി അറേബ്യ ഈസ്റ്റ്), സഫ മുനവ്വിറ (കേരള), സ്റ്റുഡൻറ്സ് ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഉവൈസ് (ഖത്തര്‍), ശഹാന ഫാത്വിമ (സൗദി അറേബ്യ ഈസ്റ്റ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും ജേതാക്കളായി.
വിജയികള്‍ക്ക് 1.5ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റുകളും ഡിസംബര്‍ 10 ന് നടക്കുന്ന പ്രവാസി സാഹിത്യോത്സവ് ഗ്രാൻഡ് ഫിനാലെ വേദിയില്‍ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.