ദോഹ: തിങ്കളാഴ്ച തുടക്കം കുറിക്കുന്ന ഖത്തർ ഓപൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽനിന്നും മുൻ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ പിൻവാങ്ങി. ആസ്ട്രേലിയൻ ഓപണിന് മുമ്പ് പരിക്കിനെ തുടർന്ന് മാറിനിന്ന നദാൽ, ഖത്തറിലൂടെ വീണ്ടും തിരിച്ചെത്തുമെന്ന കാത്തിരിപ്പിനിടെയാണ് പിന്മാറ്റം.
2023 ആസ്ട്രേലിയൻ ഓപണിനിടെ പരിക്കിനെ തുടർന്നായിരുന്നു താരം കളം വിട്ടത്. തുടർന്ന്, കഴിഞ്ഞ ജനുവരിയിൽ ഗ്രാൻഡ്സ്ലാം തയാറെടുപ്പിെൻറ ഭാഗമായി ബ്രിസ്ബേൻ ചാമ്പ്യൻഷിപ്പിൽ കളിക്കുന്നതിനിടെ വീണ്ടും പരിക്കേറ്റു. ദോഹയിലൂടെ തിരിച്ചെത്തുമെന്ന പ്രഖ്യാപനത്തിനിടെയാണ് പൂർണമായി ഫിറ്റല്ല എന്നറിയിച്ച് താരം പിൻവാങ്ങുന്നത്. മാർച്ച് മൂന്നിന് ലാസ് വെഗാസിലെ മത്സരത്തിനായി ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി അദ്ദേഹം ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.