ദോഹ: ഒടുവിൽ മഴ ഖത്തറിന്റെ മണ്ണിൽ പെയ്തിറങ്ങി. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മഴ മിക്കയിടത്തും തുടരുകയാണ്. ഈയാഴ്ച അവസാനം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ തീരത്ത് മിക്കയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും രാത്രിയിൽ കനത്ത തണുപ്പുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
മൂടൽമഞ്ഞുണ്ടാകാൻ സാധ്യത കൂടുതലുള്ളതിനാൽ വിസിബിലിറ്റിയെ ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പുനൽകി. അൽ കറാനയിലാണ് (14 ഡിഗ്രി സെൽഷ്യസ്) ചൊവ്വാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ദോഹയിൽ 16 ഡിഗ്രി താപനിലയാണ് ചൊവ്വാഴ്ച ഉണ്ടായിരുന്നത്. അബൂസംറയിലാണ് കാറ്റ് ശക്തം. ഇവിടെ ശൈത്യം കൂടുതൽ അനുഭവപ്പെടുന്നുണ്ട്. ചൊവ്വാഴ്ച 15.6 ഡിഗ്രി സെൽഷ്യസാണ് അബൂസംറയിൽ താപനില രേഖപ്പെടുത്തിയത്.
ദോഹ: ചൊവ്വാഴ്ച രാവിലെ 11.30 വരെയുള്ള അളവനുസരിച്ച് കൂടുതൽ മഴ ലഭിച്ചത് ഹമദ് എയർപോർട്ട് പരിസരത്താണ് -11.4 മില്ലിമീറ്റർ. ഖത്തർ യൂനിവേഴ്സിറ്റി പരിസരത്ത് 11.3 മില്ലിമീറ്റർ മഴയാണ് പെയ്തത്. ദുഖാനിൽ 10.8 മി.മീറ്ററും അൽ ശഹാനിയയിൽ 10.7 മി.മീറ്ററും മഴ ലഭിച്ചു. മെസെയ്മീറിൽ 9.1 മി.മീ. മഴയാണ് പെയ്തത്. ഒരു മില്ലിമീറ്റർ മഴ മാത്രം ലഭിച്ച മുകെയ്നിസിലാണ് ഏറ്റവും കുറവ്. മെസെയീദിൽ 2.1ഉം അൽ റുവൈസിൽ 2.2ഉം മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.