ദോഹ: റമദാനിൽ വൈവിധ്യമാർന്ന പരിപാടികളുമായി അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ വേദിയും. തിങ്കളാഴ്ച മുതൽ വിവിധ സോണുകളിലായി നിരവധി പരിപാടികളാണ് എക്സ്പോ സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര സോൺ, കുടുംബ സോൺ, സാംസ്കാരിക സോൺ എന്നീ മൂന്ന് മേഖലകളിലായി റമദാനിലെ പരിപാടികൾ സംഘാടകർ പുറത്തുവിട്ടു.
ഫാമിലി സോണിൽ കഴിഞ്ഞ ദിവസം തുടക്കം കുറിച്ച വൈകുന്നേരങ്ങളിലെ ചന്ദ്രക്കാഴ്ച തുടരും. വൈകുന്നേരം 7.30നാണ് പ്രദർശനം. കൂടാതെ റോമിങ് പരേഡുകൾ, വ്യത്യസ്ത ടൂർണമെന്റുകൾ മുതൽ ശിൽപശാലകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ വരെ നിരവധി പരിപാടികളാണ് വിവിധ സോണുകളിലായി നടക്കുക.
എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതൽ രാത്രി 12വരെ സ്പോർട്സ് ഫീൽഡിൽ റമദാൻ വർക്കൗട്ട് നടക്കും. മാർച്ച് 14 മുതൽ 16 വരെ രാത്രി 10നും 12നും ഇടയിൽ സ്പോർട്സ് കോർട്ടിൽ റമദാൻ പാഡൽ ടൂർണമെന്റും സംഘാടകർ പുറത്തുവിട്ട പട്ടികയിലുണ്ട്. സീ വേൾഡ് ഷോ- മാർച്ച് 15, 16 തീയതികളിൽ രാത്രി 9.30 മുതൽ 10.15 വരെ
അൽ മതൗവ ആക്ടിവേഷൻ - ഖത്തർ പവിലിയനിൽ എല്ലാ ദിവസവും രാത്രി 9.15നും 11നുമായി 30 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് പ്രദർശനങ്ങൾ.റമദാനിലെ മസാഹർ-ദിവസവും രാത്രി 11.30ന് ഖത്തർ പവിലിയനിൽ.റോമിങ് പരേഡ് - എല്ലാ ദിവസവും സോണിലുടനീളം രാത്രി 9.30 മുതൽ രാത്രി 11 വരെറമദ ഫുട്ബാൾ ടൂർണമെന്റ്: മാർച്ച് 14 മുതൽ 16 വരെ രാത്രി 10 മുതൽ 12 വരെ സ്പോർട്സ് കോർട്ടിൽ
റമദാൻ ക്രാഫ്റ്റ്സ് ശിൽപശാല - എക്സ്പോ സ്കൂളിലും ഇന്നാത് എക്സ്പോയിലും വൈകുന്നേരം അഞ്ചു മുതൽ
- വിളക്കുകൾ അലങ്കരിക്കാനുള്ള മത്സരം-വൈകുന്നേരം അഞ്ച് മുതൽ അർധരാത്രി 12 വരെ എക്സ്പോ സ്കൂളിലും ഇന്നാത് എക്സ്പോയിലും
- ഇസ്ലാമിക് ആർട്ട് വർക്ക്ഷോപ് - എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ രാത്രി 12 വരെ
- ക്രാഫ്റ്റിങ്ങും കളറിങ്ങും - വൈകുന്നേരം അഞ്ച് മുതൽ രാത്രി 12 വരെ
- ഇഫ്താർ ബോക്സുകൾ അലങ്കരിക്കൽ - വൈകുന്നേരം അഞ്ച് മുതൽ രാത്രി 12 വരെ.
റമദാൻ ക്വിസ്, ഗെയിമുകൾ, ദി സ്പിരിറ്റ് ഓഫ് റമദാൻ എന്നീ പരിപാടികളും വൈകുന്നേരം അഞ്ച് മുതൽ രാത്രി 12 വരെ നടക്കും.
ഫാൽക്കൺ സിറ്റിയിലും ഇന്നാത് എക്സ്പോയിലുമായി വൈകുന്നേരം അഞ്ച് മുതൽ രാത്രി 12 വരെ അറബി കാലിഗ്രഫി ശിൽപശാല, പരമ്പരാഗത റമദാൻ ഗെയിമുകൾ, കവിത രാത്രികൾ, റമദാൻ റിഥംസ് ഷോ എന്നിവ നടക്കും.
മാർച്ച് 15, 16 തീയതികളിലായി രാത്രി 9.30, 10.40, 11.50 സമയങ്ങളിലായി ആംഫി തിയറ്ററിൽ സഹ്റയുടെ റമദാൻ ജേർണി ഷോ നടക്കും. കൂടാതെ എല്ലാ ദിവസവും രാത്രി 11.15 മുതൽ അർധരാത്രി വരെ സോണിലുടനീളം റോമിങ് പരേഡും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.