റമദാൻ ആത്​മീയതയുടെ അമൃതവർഷം

വിശുദ്ധ റമദാനി​​​​​െൻറ പുണ്യദിനങ്ങളിലൂടെയാണിപ്പോൾ നമ്മുടെ സഞ്ചാരം. ആത്​മീയതയുടെ ഇൗ അമൃതവർഷത്തെ നാം സ്വീകരിക്കുന്നതെങ്ങനെയാണ്​? ജീവിതത്തിലെ സ്വഛമായ ഒഴുക്കിനെ തടഞ്ഞുനിറുത്തി, ദിനചര്യകളെയൊക്കെ തകിടം മറിക്കുന്ന ഒരപശകുനമായി​േട്ടാ? പകൽ ധാരാളമായി ഉറങ്ങാനും രാത്രിയിൽ വൈവിധ്യമാർന്ന ഭക്ഷണസാധനങ്ങൾ വാരിവലിച്ചകത്താക്കുന്നതിനും സൊറ പറഞ്ഞിരിക്കുന്നതിനും പാതി​രാഷോപ്പിങിനും മറ്റുമുള്ള ഒരവസരമായി​േട്ടാ? മടിയുടെ മൂടുപടം എടുത്തണിഞ്ഞ്​, ഉത്തരവാദിത്തങ്ങളിൽനിന്ന്​ ഒളിച്ചോടി, എല്ലാം നാളെക്കുും അടുത്ത മാസത്തേക്കും നീട്ടിവെയ്​ക്കനുള്ള ഒരിടവേളയായി​േട്ടാ?

അതോ, ഏതു നിമിഷത്തിലും ഇടമുറി​േഞ്ഞക്കാവുന്ന ജീവിതമാകുന്ന ഇൗ ഒഴുക്കിനിടയിൽ വന്നുപെട്ടിട്ടുള്ള സകല ചപ്പുചവറുകളെയും എടുത്ത്​ ദൂരെയെറിയാനുള്ള അസുലഭ ദിന രാത്രികളായി​േട്ടാ? എങ്ങനെയായാലും തീരുമാനം നാം ഒാരോരുത്തരുടേതുമാണ്​. പ്രവാചകൻ (സ) പറഞ്ഞല്ലോ, ഒരാൾക്ക്​ ഇൗ വിശുദ്ധമാസം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായിട്ടും അയാൾ നരകമോചിതനാകുന്നില്ലെങ്കിൽ അയാൾക്ക്​ നാശം ഭവിക്ക​െട്ടയെന്ന്​? ഇതെങ്ങനെ സംഭവിക്കും?സ്വർഗത്തി​​​​​െൻറ കവാടങ്ങൾ തുറന്ന്​, നരകവാതിലുകൾ പൂട്ടി, പിശാചുക്കളെ ബന്ധിച്ച്​, എല്ലാ സുകൃതങ്ങൾക്കും പത്തും എഴുന്നൂറും ഇരട്ടി പ്രതിഫലവും വാഗ്​ദാനം ചെയ്​ത്​, ഒാരോ രാവിലും സർവശക്​തനായ നാഥൻ ഒന്നാനാകാശത്തേക്ക്​ ഇറങ്ങി വന്ന്​ പശ്​ചാത്തപിക്കുന്നവർക്ക്​ പൊറുത്തുകൊടുത്ത്​...

ഇങ്ങിനെയൊക്കെയായിട്ടും നാശത്തിൽത്തന്നെ നിലകൊള്ളാൻ തീരുമാനിക്കുന്നവ​​​​​െൻറ കാര്യം എന്തുപറയാൻ? പരമനിർഭാഗ്യവാൻ എന്നല്ലാതെ! ചിലരുണ്ട്​ റമദാനിലെ പവിത്രത അവർക്ക്​ മനഃപാഠമാണ്​. വ്രതം അവർക്ക്​ വളരെ എളുപ്പം വഴങ്ങും. രാത്രിയിൽ ദീർഘനേരം പ്രാർഥനയിൽ മുഴുകും. പക്ഷേ, പ്രചാകൻ (സ) അരുളിയത്​ പോലെ പൈദാഹങ്ങളും കാൽകടച്ചിലും ഉറക്കച്ചടവും മാത്രം ബാലൻസ്​ ഷീറ്റിൽ എഴുതിച്ചേർക്കേണ്ട ഗതികേടിലാണവർ ചെന്നുപെടുക. കാരണം, തങ്ങളുടെ വയറിന്​ അവധി കൊടുത്തപ്പോൾ നാവിനും മറ്റയവയവങ്ങൾക്കും അത്​ വേണ്ടതില്ലെന്ന്​ തെറ്റിദ്ധരിച്ചവരാണവർ. അപരരെ ന്യൂനതകൾ പരതാനും വേണ്ടാത്തത്​ കാണാനും കേൾക്കാനും ചെയ്യാനുമൊക്കെ വിലപ്പെട്ട സമയം ദുരുപയോഗം ചെയ്യുന്നവരാണവർ. റമദാൻ ഒരു വാർഷികം കൂടിയാണ്​.

മനുഷ്യകുലത്തിന്​ മാർഗദർശനമായി വിശുദ്ധ ഖുർആൻ അവതരിച്ചതിലെ വാർഷികം. ദൈവികഗ്രന്​ഥത്തോടുള്ള നമ്മുടെ നിലപാടുകൾ പുനഃപരിശോധിക്കാം. അർഥമറിയാതെയുള്ള വെറും പാരായണങ്ങൾക്കപ്പുറം അർഥപൂർണമായ ഒരു ജീവിതത്തിന്​ വഴികാട്ടിയായിട്ടുണ്ടോ ഇൗ ഗ്രന്​ഥം.. നാളെ പരലോകത്ത്​ നമുക്കെതിരായി സാക്ഷിനിൽക്കുമോ ഖുർആൻ.. അതോ നമുക്ക്​ വേണ്ടി ശിപാർശ ചെയ്യുമോ?

കാരുണ്യം വഴിഞ്ഞൊഴുകേണ്ട മാസമാണ്​ റമദാൻ. കാറ്റുപോലെ, അല്ല അതിനുമപ്പുറം.പ്രവാചകൻ (സ) കാറ്റിനേക്കാൾ ഉദാരനായിരുന്നല്ലോ ഇൗ ദിനങ്ങളിൽ. സമ്പത്ത്​ നമ്മുടെ അടിമയോ അതോ നാംഅതിലെ അടിമയോ എന്ന്​ തീരുമാനിക്കുന്നതിടത്ത്​ നമുക്ക്​ പിഴച്ചാൽ  സകലതും കഴിഞ്ഞു. പരീക്ഷണാർഥം നാഥൻ നമുക്ക്​ കനിഞ്ഞരുളിയ ധനം കുന്നുകൂട്ടിവെയ്​ക്കു​േമ്പാൾ അത്​ നാളെ നമ്മെ തിരിഞ്ഞുകൊത്താതിരിക്കാൻ വേണ്ട മുൻകരുതലെടുക്കണം.

രണ്ടരശതമാനത്തിലെ അതിരുകളും കടന്ന്​ പ്രയാസമനുഭവിക്കുന്നവരുടെ ഇടയിലേക്ക്​ ഒരു പ്രവാഹ​മാ​െയാഴുക്ക​െട്ട നമ്മുടെ ധനം. അങ്ങനെ, അനന്തരാവകാശികൾക്ക്​ മാത്രം അനുഭവിക്കാൻ വിടാതെ, നമുക്കും ഖബറിൽ കൂട്ടായി വരുന്ന ധനത്തിലെ ഉടമയായി മാറാൻ കഴിഞ്ഞാൽ അത​്ത്രെ സൗഭാഗ്യം.അതിവേഗം കടന്നുപോകും ഇൗ അപൂർവ അവസരം. ഇതിലെ ഏറ്റവും മഹത്തായ അവസാനത്തെ 10 രാത്രികൾ! അത്​ മാഞ്ഞുപോകാത്ത നന്മകൾ കൊണ്ട്​ അടയാളപ്പെടുത്താൻ കഴിയണം നമുക്ക്​. ഒരുപക്ഷേ, ഇനിയൊരവസരം ലഭിക്കില്ലെന്ന്​ കണക്കുകൂട്ടിക്കൊണ്ടു തന്നെ. അല്ലാഹു അനുഗ്രഹിക്ക​െട്ട. 

Tags:    
News Summary - Ramadan messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.