ദോഹ: റമദാനിൽ അധികമാകുന്ന ഭിക്ഷാടന പ്രവണത തടയുന്നതിന് കർശനമായ നടപടികളെടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇതിനായി മന്ത്രാലയത്തിന് കീഴിലുള്ള കുറ്റാന്വേഷണവകുപ്പിെൻറ ഭിക്ഷാടന വിരുദ്ധ വകുപ്പിനെ തയ്യാറാക്കി. സുരക്ഷാവിഭാഗത്തിെൻറ സഹായത്തോടെയാണ് ഇത് നടപ്പാക്കുക.
ഭിക്ഷാടനം ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ട അതോറിറ്റിക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യണം. ഖത്തർ നിയമമനുസരിച്ച് ഭിക്ഷാടനം കുറ്റകൃത്യമാണെന്നും പണം ദാനം നൽകാനുദ്ദേശിക്കുന്നവർ ചാരിറ്റി സംഘടനകളുമായി ബന്ധപ്പെടണമെന്നും കുറ്റാന്വോഷണ വകുപ്പിന് കീഴിലുള്ള ഭിക്ഷാടന വിരുദ്ധ വിഭാഗം ചെയർമാൻ ക്യാപ്റ്റൻ അബ്ദുല്ല സഅദ് അൽ ദോസരി പറഞ്ഞു.
വാട്ട്സപ്പ്, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയും ഭിക്ഷാടനം നടക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടാൽ സുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും ഖത്തരി റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഭിക്ഷാടകരെ പിടികൂടുന്നതിന് 24 മണിക്കൂറും പോലീസ് പട്രോളിംഗ് നടത്തും.
999 നമ്പറിലോ 33618627 നമ്പറിലോ ഭിക്ഷാടനം സംബന്ധിച്ച് വിവരം നൽകാം. നിരവധി ആളുകൾ ഭിക്ഷാടനം തൊഴിലാക്കി മാറ്റിയിരിക്കുന്നുവെന്നും പണം ദാനം നൽകാനുദ്ദേശിക്കുന്നവർ ചാരിറ്റി സംഘടനകളുമായി ബന്ധപ്പെടണമെന്നും ചാരിറ്റി സംഘടനകളുടെ വാതിലുകൾ എപ്പോഴും നിങ്ങൾക്ക് മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തികളുടെ ഉദാരതയും ദാനശീലവും ചൂഷണം ചെയ്യുകയാണ് ഭിക്ഷാടനത്തിലൂടെ ചെയ്യുന്നത്. ഇത് സംബന്ധിച്ച് ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അൽ ദോസരി പറഞ്ഞു. മാളുകൾ, പള്ളികൾ, മാർക്കറ്റു കൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് അധിക പേരും ഭിക്ഷ തേടുന്നതെന്നും പല കാരണങ്ങളും പറഞ്ഞ് ആളുക ളിൽ നിന്നും പണം സ്വന്തമാക്കുകയാണ് ഇവർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.