നോ​മ്പു​തു​റ​ക്കാം, കാ​റ​ട​ക്കം സ​മ്മാ​നം നേ​ടാം

നോ​മ്പു​തു​റ​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക്​ പു​ത്ത​ൻ കാ​റ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പ​ള്ളി. ദോ​ഹ അ​ൽ​വാ​ബി​ലെ ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ഇ​ബ്​​നു ജാ​സിം ആ​ൽ​ഥാ​നി പ​ള്ളി​യാ​ണ്​ വി​ല​പി​ടി​ച്ച  സ​മ്മാ​ന​ങ്ങ​ളു​മാ​യി നോ​മ്പു​കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ദി​നേ​ന​യു​ള്ള ന​റു​ക്കെ​ടു​പ്പി​ൽ മൊ​ബൈ​ൽ  ഫോ​ണ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ വേ​റെ​യു​മു​ണ്ട്. 

മ​ഗ്​​രി​ബ്​ ബാ​ങ്ക്​ വി​ളി​ക്കു​​േ​മ്പാ​ൾ വെ​ള്ള​വും ഇൗ​ത്ത​പ്പ​ഴ​വും.  ന​മ​സ്​​കാ​ര​ത്തി​ന്​ ശേ​ഷ​മാ​ണ്​ പ​ള്ളി​ക്ക്​ തൊ​ട്ടു​മു​ന്നി​ലു​ള്ള ടെ​ൻ​റി​ലേ​ക്ക്​ പോ​വേ​ണ്ട​ത്. വി​ശാ​ല​മാ​യ ടെ​ൻ​റി​ൽ  എ​ല്ലാം സ​ജ്ജം. ഒാ​രോ​രു​ത്ത​ർ​ക്കു​മു​ള്ള ഇ​രി​പ്പി​ട​ത്തി​ൽ ബി​രി​യാ​ണി, മ​ജ്​​ബൂ​സ്, വെ​ള്ളം, ജ്യൂ​സ്, മ​ധു​ര​പ​ല​ഹാ​രം  എ​ന്നി​വ ഉ​ണ്ടാ​കും. കൂ​ടെ ചെ​റി​യ കൂ​പ്പ​ണും. ആ​ദ്യം​ ത​ന്നെ എ​ല്ലാ​വ​രും കൂ​പ്പ​ൺ പോ​ക്ക​റ്റി​ലാ​ക്കും.  അ​തി​ലാ​ണ​ല്ലോ വ​ൻ സ​മ്മാ​നം കാ​ത്തി​രി​ക്കു​ന്ന​ത്. താ​മ​സി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക്​ വ​രി നി​ന്ന്​​ കൂ​പ്പ​ണു​ക​ൾ കൈ​പ്പ​റ്റാം.  

ദോ​ഹ അ​ൽ​വാ​ബി​ലെ ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ഇ​ബ്​​നു ജാ​സിം ആ​ൽ​ഥാ​നി പ​ള്ളി​
 


ഭ​ക്ഷ​ണം ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങി​യാ​ലാ​ണ്​ പ​ള്ളി​യു​ടെ മു​ഖ്യ​ക​വാ​ട​ത്തി​ൽ ന​റു​ക്കെ​ടു​പ്പ്​ ന​ട​ക്കു​ക.  മൈ​ക്കി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൂ​പ്പ​ൺ​ന​മ്പ​ർ വി​ളി​ച്ചു​പ​റ​യു​ക. വി​ജ​യി അ​വി​ടെ ഇ​ല്ലെ​ങ്കി​ൽ വീ​ണ്ടും  ന​റു​ക്കെ​ടു​ക്കും. അ​പ്പോ​ൾ ത​ന്നെ മൊ​ബൈ​ൽ, ടാ​ബ്​ പോ​ലു​ള്ള സ​മ്മാ​നം കൈ​മാ​റും. റ​മ​ദാ​ൻ അ​വ​സാ​ന  ദി​വ​സ​മാ​ണ്​ ബ​മ്പ​ർ ന​റു​ക്കെ​ടു​പ്പ്​ ന​ട​ത്തു​ക. വി​ജ​യി​യെ കാ​ത്തി​രി​ക്കു​ന്ന​ത്​ പു​തു​പു​ത്ത​ൻ നി​സാ​ൻ സ​ണ്ണി കാ​റാ​ണ്.

പ​ള്ളി​യിൽ നോമ്പുതുറക്കാൻ എത്തിയവർ
 


കാ​ർ പ​ള്ളി​മു​റ്റ​ത്ത്​ നി​ർ​ത്തി​യി​ട്ടി​ട്ടു​മു​ണ്ട്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ 500 റി​യാ​ൽ വീ​തം അ​ഞ്ചു​പേ​ർ​ക്കാ​ണ്​  സ​മ്മാ​നം. പി​റ്റേ​ന്ന്​ മു​ത​ൽ വ​ൻ​തി​ര​ക്കാ​യി​രു​ന്നു പ​ള്ളി​യി​ൽ. ഏ​താ​യാ​ലും അ​ടു​ത്ത ബ​ന്ധു​ക്ക​ൾ വ​രെ  നോ​മ്പു​തു​റ​ക്കാ​ൻ ക്ഷ​ണി​ച്ചി​ട്ടും ചി​ല​ർ അ​ൽ​വാ​ബി പ​ള്ളി​യെ വി​ടു​ന്നി​ല്ല. ഏ​ത്​ ദി​വ​സ​മാ​ണ്​ സ​മ്മാ​നം  അ​ടി​ക്കു​ക​യെ​ന്ന്​ അ​റി​യി​ല്ല​ല്ലോ...

 

Tags:    
News Summary - Ramadan special: qatar mosque gifted car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.