റമദാൻ: സ്വകാര്യ മേഖലയിൽ ആഴ്ചയിൽ 36 മണിക്കൂർ ജോലി സമയം

ദോഹ: റമദാനിൽ സ്വകാര്യ മേഖലയിലെ തൊഴിൽ സമയങ്ങളിൽ ക്യത്യതവരുത്തി ഖത്തർ തൊഴിൽ മന്ത്രാലയം. ദിവസം ആറു മണിക്കൂർ എന്ന തോതിൽ ആഴ്ചയിൽ 36 മണിക്കൂറാണ് സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർ​ റമദാനിലെ പരമാവധി പ്രവൃത്തി സമയമായി തീരുമാനിച്ചത്​.

തൊഴിൽ മന്ത്രാലയത്തിന്‍റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

റമദാൻ അല്ലാത്ത സമയങ്ങളിൽ ദിവസം എട്ട്​ മണിക്കൂറും, ആഴ്ചയിൽ 48 മണിക്കൂറുമാണ്​ പരമാവധി പ്രവൃത്തി സമയം.

Tags:    
News Summary - Ramadan: Working 36 hours a week in the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.