ദോഹ: റമദാൻ കാലത്ത് വൻ വിലക്കിഴിവ് എന്ന പേരിൽ വലിയ തോതിലുള്ള പ്രചാരണം നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് കരുതിയിരിക്കണമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിൽക്കുന്ന സാധനങ്ങളുടെ വ്യക്തമായ വിവരങ്ങൾ നൽകാതെയും ഉപഭോക്താക്കളെ മോഹിപ്പിച്ചും കൊണ്ടുളള വിൽപ്പന നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. റമദാനിൽ പരമാവധി സാധനങ്ങൾ ഏറ്റവും വിലക്കുറവിൽ ഉപഭോക്താക്കൾക് ലഭ്യമാക്കുകയെന്ന മന്ത്രാലയത്തിെൻറ പ്രഖ്യാപിത ലക്ഷ്യത്തെ തകിടം മറിക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
പ്രത്യേക വിലക്കിഴിവ് നൽകുന്ന സാധനങ്ങളുടെ യഥാർത്ഥ വിവരം നൽകിയിരിക്കണമെന്ന കർശന നിർദേശം പാലിക്കാതിരിക്കുന്നത് നിയമ ലംഘനമായി കാണുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാജ ഉൽപ്പന്നങ്ങൾ കമ്പനികളുടെ ഒർജിനൽ ലേബലിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് വിൽപ്പന നടത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന നടത്തുന്നതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ, തടികുറക്കുന്ന മരുന്നുകൾ തുടങ്ങിയവ വ്യാജമായി വിപണിയിലെത്തുന്നത് തടയാനുളള ശ്രമം ഈർജിതമാക്കിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.