ദോഹ: റമദാനിൽ സെൻട്രൽ മാർക്കറ്റിൽ പരിശോധന ശക്തമാക്കുമെന്ന് ദോഹ മുൻസിപ്പാലിറ്റി പരിശോധക വിഭാഗം മേധാവി ഹമദ് അശ്ശഹ്വാനി വ്യക്തമാക്കി. മൂന്ന് ശിഫ്റ്റുകളിലായി 45 ഉദ്യോഗസ്ഥരെ നിയമിച്ചതായി അദ്ദേഹം അറിയിച്ചു.
വിൽപ്പനക്ക് എത്തുന്ന സാധനങ്ങളുടെ കാര്യക്ഷമത, പൂഴ്ത്തി വെപ്പ് തടയൽ തുടങ്ങിയ കാര്യങ്ങൾ ഈ സംഘ പ്രത്യേകം പരിശോധിക്കും. പതിനാല് വെറ്റിനറി ഡോക്ടർമാരെ അറവ് ശാലയിൽ പരിശോധനക്ക് നിശ്ചയിച്ചിട്ടുണ്ട്. ഇവർ ദിനേനെ അറവിനെത്തുന്ന മാടുകളുടെ ശാരീരിക ക്ഷമത പരിശോധിച്ചതിന് ശേഷം മാത്രമേ വിൽപ്പനക്ക് അനുമതി നൽകുകയുള്ളൂ. സെൻട്രൽ മാർക്കറ്റിലെ വിപണന കേന്ദ്രങ്ങളിൽ ശക്തമായ പരിശോധനയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹമദ് അശ്ശഹ്വാനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.