റമദാനിൽ മുലയൂട്ടൽ സമയം റദ്ദ് ചെയ്തെന്ന വാർത്ത അടിസ്​ഥാന രഹിതം–വിദ്യാഭ്യാസ വകുപ്പ്

ദോഹ: വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ പരിശുദ്ധ റമദാനിൽ മുലയൂട്ടുന്ന സ്​ത്രീകൾക്ക് അനുവദിച്ചിരുന്ന ഇളവ് പിൻവലിച്ചതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നവാർത്ത അടിസ്​ഥാന രഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തരം ഒരു തീരുമാനം മന്ത്രാലയം എവിടെയും പ്രസിദ്ധീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ റമദാനിൽ മുലയൂട്ടുന്ന സ്​ത്രീകളുടെ ഇളവ് പരീക്ഷ നടക്കുന്ന സന്ദർഭങ്ങളിൽ ജോലി സമയത്തി​െൻറ ആദ്യത്തിലാക്കുന്നത് നന്നാകുമെന്ന അഭിപ്രായങ്ങൾ ചില വിദ്യാഭ്യാസ സ്​ഥാപനങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടില്ല. സ്​ത്രീകൾക്ക് ഭരണഘടനയിൽ തന്നെ അനുവദിച്ച ഇളവ് എടുത്തു കളയാൻ ആർക്കും കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 
 
Tags:    
News Summary - ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.