ദോഹ: റവാബി ഹൈപ്പർമാർക്കറ്റിന്റെ ആവേശകരമായ ‘ഫാമിലി കുക്കിങ് ബാറ്റിൽ’ മത്സരത്തിന് ഖത്തറിലെ ഏറ്റവും വലിയ സിംഗിൾ ഫ്ലോർ ഔട്ട്ലറ്റായ റവാബി ഇസ്ഗാവ വേദിയായി. ഏഴ് കുടുംബങ്ങൾ മാറ്റുരച്ച മത്സരത്തിൽ നിഖില ഷൈജു, ആൽബർട്ട് ഷൈജു, മകൾ അലീന ഷൈജു എന്നിവരടങ്ങുന്ന ‘ടീം ലൗലി ഹോം’ ഒന്നാം സ്ഥാനക്കാരായി എട്ടുഗ്രാം സ്വർണ നാണയം സ്വന്തമാക്കി. സേബ കുൽസൂം, ഫൈസ ആനം, ഫർഹാൻ അഹ്മദ് എന്നിവരുടെ ടീം രണ്ടാം സ്ഥാനം നേടി.
1000 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനമായി ലഭിച്ചത്. സീമ സിമ്രാൻ, യാഷ് എന്നിവരുടെ ടീം മൂന്നാം സ്ഥാനത്തെത്തി 500 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കി. മാഷ അർഷദ്, റവാബി ബ്രാഞ്ച് മാനേജർ പി.പി. അൻസാർ, ഓപറേഷൻ മാനേജർ ജോജോ റോബർട്ട്, പർച്ചേസ് മാനേജർ വി.പി. ഇസ്മായിൽ, ചീഫ് ഫിനാൻസ് മാനേജർ ഫൈസൽ പന്തലിങ്ങൽ, അസിസ്റ്റന്റ് ഫിനാൻസ് മാനേജർ കെ.പി. നവാസ്, ബി.ഡി.എം ഷിജു കൃഷ്ണൻ, ഫൈവ് ഗ്രൂപ് ഡിവിഷൻ മാനേജർ സുജിത്ത് കുണ്ടൂർ, അഡ്മിൻ മാനേജർ റയീസ് എന്നിവർ പങ്കെടുത്തു. ഖുഷ്ബു ചൗള, എക്സിക്യൂട്ടിവ് ഷെഫ് ദീപേഷ് കുമാർ, ഷാജിത ഷംസ് എന്നിവരായിരുന്നു ജഡ്ജിങ് പാനൽ.
ഷോപ്പിങ് എന്നതിലുപരി കുടുംബത്തോടൊപ്പം ആസ്വദിച്ച് പർച്ചേസ് നടത്തുക എന്ന ലക്ഷ്യമാണ് റവാബി ഇസ്ഗാവ, റവാബി ഫൂഡ് സെന്റർ അൽ റയ്യാൻ, റവാബി ഹൈപ്പർമാർക്കറ്റ് അൽ മുർറാഹ്, റവാബി ഹൈപ്പർമാർക്കറ്റ് ന്യൂ റയ്യാൻ, റവാബി അൽ വക്ര, റവാബി ഹൈപ്പർമാർക്കറ്റ് ഉമ്മു സലാൽ മുഹമ്മദ്, ഗ്രാൻഡ് ഷോപ്പിങ് സെന്റർ അബു ഹാമൗർ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അൽ ഖരൈതിയാത് ബ്രാഞ്ചുകൾ മുന്നോട്ടുവെക്കുന്നത്.
ആയിരത്തോളം ഉൽപന്നങ്ങൾ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന 10, 20, 30 റിയാൽ പ്രമോഷൻ, രണ്ടെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം ഓഫറിൽ ലഭിക്കുന്ന ‘ബയ് ടു ഗെറ്റ് വൺ ഫ്രീ’ ഓഫർ, വ്യാഴാഴ്ച ആരംഭിക്കുന്ന ‘ബാക് ടു ഹോം’ ഓഫറുകൾ എന്നിവർ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന വമ്പൻ പ്രമോഷനുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.