ദോഹ: കേരളം മുതൽ ലണ്ടൻ വരെ 450 ദിവസം കൊണ്ട് രണ്ട് ഭൂഖണ്ഡങ്ങളിലൂടെ യാത്രചെയ്യുന്ന സൈക്കിൾ യാത്രികൻ ഫായിസ് അഷ്റഫ് അലിക്ക് ഖത്തർ-സൗദി അതിർത്തിയിൽ സ്വീകരണം നൽകി. ഖത്തർ ഇന്ത്യൻ സൈക്ലിങ് കമ്യൂണിറ്റി ക്യൂ ക്രാങ്ക്സും മുബാറക് കഫെയും റാഗ് ഗ്ലോബൽ ബിസിനസ് ഹബ്ബും ഫ്ലയർ ഫോട്ടോസും ചേർന്നാണ് സ്വീകരിച്ചത്.
ഹയ്യാ കാർഡ് ഉപയോഗിച്ച് അബൂ സംറ വഴി ഖത്തറിലേക്ക് പ്രവേശിച്ച ആദ്യ സഞ്ചാരിയാണ് ഫായിസ്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു ഫായിസ് അഷ്റഫ് അലി യു.എ.ഇയിൽ നിന്നും സൗദി വഴി ഖത്തറിലെത്തിയത്.
ഫായിസ് അഷ്റഫ് അലിയെ കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ ആദരിച്ചു. കേരളത്തിന്റെ ഫുട്ബാള്‍ ആവേശം പ്രവാസി മലയാളികളുടെ ആരവങ്ങളിലേക്ക് ചേര്‍ത്ത ഫായിസിനെ ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ പൊന്നാടയണിയിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് ഖത്തര്‍ ദേശീയ ടീമിന്റെ ലോകകപ്പ് ജഴ്സി സമ്മാനിച്ചു. ജില്ല സെക്രട്ടറിമാരായ റഹീം വേങ്ങേരി, യാസര്‍ പൈങ്ങോട്ടായി, അംജദ് കൊടുവള്ളി, ജില്ല കമ്മിറ്റിയംഗങ്ങളായ സൈനുദ്ദീന്‍ നാദാപുരം, റബീഅ് സമാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.