ദോഹ: ഖത്തറിന്റെ യാത്ര നയത്തിൽ പരിഷ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ, യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിലെത്തുന്നവർക്ക് മാർഗ നിർദേശം പ്രഖ്യാപിച്ച് അധികൃതർ.
വിമാന യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പായി യാത്രക്കാർ എത്തിയിരിക്കണമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു. കോവിഡ് ലക്ഷണം പ്രകടിപ്പിക്കുന്നവർ യാത്ര ചെയ്യരുതെന്നും അറിയിച്ചു.
പനി, ചുമ, ശ്വാസതടസ്സം, മണമോ രുചിയോ നഷ്ടപ്പെടല്‍ എന്നീ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉള്ളവര്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് നിർദേശം. യാത്രക്കാര്‍ക്ക് മാത്രമേ ടെര്‍മിനലിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ നല്കുന്ന നിർദേശങ്ങളും സൈനേജിലൂടെയും സ്ക്രീനിലൂടെയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉപദേശങ്ങളും പാലിക്കണം.
ഖത്തറിന്റെ പുതുക്കിയ യാത്രാ നയം ഫെബ്രുവരി 28 രാത്രി ഏഴ് മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
ഇന്ത്യക്കാർ ഉൾപ്പെടെ വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറൻറീനിൽനിന്നും ഇളവുകളും നൽകിയിട്ടുണ്ട്. ഇതു കാരണം വരും ആഴ്ചകളിൽ രാജ്യത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരിൽ കാര്യമായ വർധനയുണ്ടാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.