ദോഹ: ലോകകപ്പിന്റെ ഭാഗമായുള്ള ജോലിക്ക് റിക്രൂട്മെന്റ് ഫീസ് നല്‍കേണ്ടിവന്ന പതിനായിരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായി ആഗോള ഫുട്ബാൾ സംഘടനയായ ഫിഫ. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയാണ് പണം തിരികെ ലഭിക്കാന്‍ ഇടപെട്ടത്. 200 കോടിയോളം രൂപയാണ് ഇങ്ങനെ തൊഴിലാളികള്‍ക്ക് കമ്പനികള്‍ തിരിച്ചുനല്‍കിയത്.
ലോകകപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്ത ചില കമ്പനികളും ഹോട്ടലുകളുമാണ് തൊഴിലാളികളില്‍നിന്ന് അനധികൃതമായി റിക്രൂട്മെന്റ് ഫീസ് വാങ്ങിയത്. സുപ്രീംകമ്മിറ്റിയുടെ യൂനിവേഴ്സല്‍ റീ ഇമ്പേഴ്സ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 266 കരാറുകാരില്‍നിന്നും തൊഴിലാളികളില്‍നിന്നും വാങ്ങിയ പണം തിരികെ വാങ്ങി. ഇങ്ങനെ 4,90,000 തൊഴിലാളികൾക്കാണ് 200 കോടിയോളം രൂപ തിരികെ ലഭിച്ചത്. 58 ഹോട്ടല്‍ തൊഴിലാളികള്‍ക്കും പണം തിരികെ നല്‍കിയതായി ഫിഫയുടെ റിപ്പോര്‍ട്ട് പറയുന്നു. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ബോധിപ്പിക്കാന്‍ സുപ്രീംകമ്മിറ്റി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പേരും വിവരങ്ങളും വെളിപ്പെടുത്താതെതന്നെ പരാതികള്‍ അറിയിക്കാനുള്ള ഹോട്ട് ലൈന്‍ സൗകര്യങ്ങളും ഇതിൽപെടും. 2441 പരാതികളാണ് ഇങ്ങനെ ലഭിച്ചത്. 90 ശതമാനത്തോളം പരാതികളിലും തീര്‍പ്പുണ്ടാക്കാനായി. ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലെ തൊഴില്‍നിയമങ്ങളില്‍ കാതലായ പരിഷ്കരണങ്ങള്‍ കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.