ദോഹ: കുട്ടികൾക്കു കൂടി പള്ളിയിലേക്ക് പ്രവേശനത്തിന് അനുമതി നൽകി കോവിഡ് നിയന്ത്രണങ്ങളിൽ മന്ത്രിസഭയുടെ ലഘൂകരണം. സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസിൻെറ റിപ്പോർട്ട് അവലോകനം ചെയ്തതിൻെറ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയത്. അമീരി ദിവാനിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. ആഗസ്റ്റ് ആറ് വെള്ളിയാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
സർക്കാർ ഓഫിസുകളിൽ ആകെ ശേഷിയുടെ 80 ശതമാനം പേർക്ക് ജോലിചെയ്യാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം ആയി പ്രവർത്തിക്കണം. സൈന്യം, സുരക്ഷ, ആരോഗ്യ മേഖലകൾക്ക് ബാധകമല്ല.
സ്വകാര്യ മേഖലയിൽ ആകെ ശേഷിയുടെ 80 ശതമാനം പേർക്ക് ഓഫിസിൽ ജോലിചെയ്യാം. വാണിജ്യ-വ്യവസായ മന്ത്രാലയം അനുവദിക്കുന്ന ചില പ്രത്യേക മേഖലകൾക്ക് ബാധകമല്ല.
സർക്കാർ, സ്വകാര്യ മേഖലകളിൽ 15 ൽ കൂടാതെ ജീവനക്കാരുടെ യോഗം അനുവദിക്കും. രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാത്ത സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ എല്ലാ ആഴ്ചയിലും ആൻറിജൻ ടെസ്റ്റ് നടത്തണം.
ദിനേന അഞ്ചുനേരങ്ങളിലെ പ്രാർഥനകൾക്കും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും പള്ളികൾ തുറന്നിടും. പള്ളിയിൽ കുട്ടികൾക്കും പ്രവേശനം അനുവദിക്കും. എന്നാൽ, ടോയ്ലറ്റ്, അംഗശുദ്ധി എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല.
ഇൻഡോർ പരിപാടികളിൽ 15 വാക്സിനേറ്റഡും അഞ്ച് വാക്സിൻ സ്വീകരിക്കാത്തവരും ഉൾപ്പെടെ 20 പേർക്ക് മാത്രം പ്രവേശനം. ഔട്ട്ഡോർ പരിപാടികളിൽ പങ്കെടുക്കാവുന്ന വാക്സിൻ എടുത്തവരുടെ എണ്ണം 30ൽനിന്ന് 35 ആക്കി ഉയർത്തി. വാക്സിൻ എടുക്കാത്ത 10 പേർക്കുവരെ പങ്കെടുക്കാം. ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബങ്ങളിലെ 20 പേർക്കുവരെ പാർക്കിലും ബീച്ചിലും ഒന്നിക്കാം. നേരത്തേ ഇത് 15 വരെ ആയിരുന്നു പരിധി.
യാത്രയിൽ ഡ്രൈവർ ഉൾപ്പെടെ നാലു പേർ മാത്രം. ബസ്, വാൻ എന്നിവയിൽ പകുതി. കുടുംബത്തിനൊപ്പം യാത്ര ചെയ്യുേമ്പാൾ ഒഴികെ മാസ്ക് അണിയണം. പുറത്തിറങ്ങുേമ്പാഴും മാസ്ക് നിർബന്ധം.
സ്വദേശികളും താമസക്കാരും പുറത്തിറങ്ങുേമ്പാൾ നിർബന്ധമായും മാസ്ക് അണിയുക. ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസ് ഉറപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.