Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൂന്നാംഘട്ട...

മൂന്നാംഘട്ട ലഘൂകരണത്തിൽ പരിഷ്​കാരം: പള്ളികളിൽ കുട്ടികൾക്കും പ്രവേശനം

text_fields
bookmark_border
മൂന്നാംഘട്ട ലഘൂകരണത്തിൽ പരിഷ്​കാരം: പള്ളികളിൽ കുട്ടികൾക്കും പ്രവേശനം
cancel

ദോഹ: കുട്ടികൾക്കു കൂടി പള്ളിയിലേക്ക്​ പ്രവേശനത്തിന്​ അനുമതി നൽകി കോവിഡ്​ നിയന്ത്രണങ്ങളിൽ മന്ത്രിസഭയുടെ ലഘൂകരണം. സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസിൻെറ റിപ്പോർട്ട്​ അവലോകനം ചെയ്​തതിൻെറ അടിസ്​ഥാനത്തിലാണ്​ നിയ​ന്ത്രണങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയത്​. അമീരി ദിവാനിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ്​ തീരുമാനമെടുത്തത്​. ആഗസ്​റ്റ്​ ആറ്​ വെള്ളിയാഴ്​ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

ഓഫിസ്​

സർക്കാർ ഓഫിസുകളിൽ ആകെ ശേഷിയുടെ 80 ശതമാനം പേർക്ക്​ ജോലിചെയ്യാം. ബാക്കിയുള്ളവർ വർക്ക്​ ഫ്ര​ം ഹോം ആയി പ്രവർത്തിക്കണം. സൈന്യം, സുരക്ഷ, ആരോഗ്യ മേഖലകൾക്ക്​ ബാധകമല്ല.

സ്വകാര്യ മേഖലയിൽ ആകെ ശേഷിയുടെ 80 ശതമാനം പേർക്ക്​ ഓഫിസിൽ ജോലിചെയ്യാം. വാണിജ്യ-വ്യവസായ മന്ത്രാലയം അനുവദിക്കുന്ന ചില പ്രത്യേക മേഖലകൾക്ക്​ ബാധകമല്ല.

സർക്കാർ, സ്വകാര്യ മേഖലകളിൽ 15 ​ൽ കൂടാതെ ജീവനക്കാരുടെ യോഗം അനുവദിക്കും. രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിക്കാത്ത സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ എല്ലാ ആഴ്​ചയിലും ആൻറിജൻ ടെസ്​റ്റ്​ നടത്തണം.

പള്ളികൾ

ദിനേന അഞ്ചുനേരങ്ങളിലെ പ്രാർഥനകൾക്കും വെള്ളിയാഴ്​ച ജുമുഅ നമസ്​കാരത്തിനും പള്ളികൾ തുറന്നിടും. പള്ളിയിൽ കുട്ടികൾക്കും പ്രവേശനം അനുവദിക്കും. എന്നാൽ, ടോയ്​ലറ്റ്​, അംഗശുദ്ധി എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല.

ചടങ്ങുകൾ, കൂട്ടായ്​മകൾ

ഇൻഡോർ പരിപാടികളിൽ 15 വാക്​സിനേറ്റഡും അഞ്ച്​ വാക്​സിൻ സ്വീകരിക്കാത്തവരും ഉൾപ്പെടെ 20 പേർക്ക്​ മാത്രം പ്രവേശനം. ഔട്ട്​ഡോർ പരിപാടികളിൽ പ​ങ്കെടുക്കാവുന്ന വാക്​സിൻ എടുത്തവരുടെ എണ്ണം 30ൽനിന്ന്​ 35 ആക്കി ഉയർത്തി. വാക്​സിൻ എടുക്കാത്ത 10 പേർക്കു​വരെ പ​ങ്കെടുക്കാം. ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബങ്ങളിലെ 20 പേർക്കുവരെ പാർക്കിലും ബീച്ചിലും ഒന്നിക്കാം. നേരത്തേ ഇത്​ 15 വരെ ആയിരുന്നു പരിധി.

യാത്ര

യാത്രയിൽ ഡ്രൈവർ ഉൾപ്പെടെ നാലു പേർ മാത്രം. ബസ്​, വാൻ എന്നിവയിൽ പകുതി. കുടുംബത്തിനൊപ്പം യാത്ര ചെയ്യു​േമ്പാൾ ഒഴികെ മാസ്​ക്​ അണിയണം. പുറത്തിറങ്ങു​േമ്പാഴും മാസ്​ക്​ നിർബന്ധം.

മാസ്​ക്​ നിർബന്ധം

സ്വദേശികളും താമസക്കാരും പുറത്തിറങ്ങു​േമ്പാൾ നിർബന്ധമായും മാസ്​ക്​ അണിയുക. ഇഹ്​തിറാസിൽ ഗ്രീൻ സ്​റ്റാറ്റസ്​ ഉറപ്പാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MosqueChildren
News Summary - Reform in Phase III Simplification: Admission of children to Mosque
Next Story