ദോഹ: ബോട്ട് രജിസ്ട്രേഷനുകളും പുതുക്കലും ഉൾപ്പെടെ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഡിജിറ്റൽ സൗകര്യങ്ങളൊരുക്കി ഖത്തർ ഗതാഗത മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്ന സേവനങ്ങളിൽ ചെറിയ ബോട്ടുകൾ രജിസ്റ്റർ ചെയ്യാനും രജിസ്ട്രേഷൻ പുതുക്കാനും സൗകര്യമുണ്ട്. കൂടാതെ ബോട്ടുകളിൽ മാറ്റം വരുത്തുക, റീപ്ലേസ്മെന്റുകൾ, രജിസ്ട്രേഷൻ റദ്ദാക്കുക, ബോട്ടുടമകൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുക തുടങ്ങിയ സേവനങ്ങളും മന്ത്രാലയം ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്. കാര്യക്ഷമത, ഇടപാടുകൾ വേഗത്തിലാക്കുക, ലളിതമായ നടപടിക്രമങ്ങൾ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള മന്ത്രാലയത്തിന്റെ ഡിജിറ്റലൈസേഷൻ പദ്ധതികളുടെ ഭാഗമായാണിത്.
ഗുണഭോക്താക്കൾക്ക് അവരുടെ അപേക്ഷകൾക്കനുസൃതമായി ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ സേവനങ്ങൾ ഖത്തർ പോസ്റ്റ് വഴി ലഭ്യമാക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഉപഭോക്താക്കൾക്ക് അവർക്കാവശ്യമായ ഏത് സേവനവും എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും അപേക്ഷിക്കാനും ഡിജിറ്റൽ സേവനങ്ങളിലൂടെ സാധ്യമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.