ദോഹ: കോവിഡ് പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിെൻറയും മുൻകരുതൽ നടപടികളുടെയും ഭാഗമായി രാജ്യത്തെ സമുദ്രയാനങ്ങളുടെ രജിസ്േട്രഷനും രജിസ്േട്രഷൻ പുതുക്കലും മൂന്നു മാസത്തേക്ക് നിർത്തിയതായി ഗതാഗത-വാർത്തവിനിമയ മന്ത്രാലയം അറിയിച്ചു.
കോവിഡ്പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തും മുൻകരുതൽ നടപടികളുടെ ഭാഗമായും രാജ്യത്തെ എല്ലാ സമുദ്രയാനങ്ങളുടെ രജിസ്േട്രഷനും രജിസ്േട്രഷൻ പുതുക്കലും േമയ് ഒന്നു മുതൽ മൂന്നു മാസത്തേക്ക് നിർത്തിയതായി ഗതാഗത വാർത്തവിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഫീ പിന്നീട് തീർപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.