ദോഹ: പുതുവർഷ പുലരിക്കു മുമ്പേ എത്തിയ മഴക്കു പിന്നാലെ, ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നീക്കം ചെയ്തത് 43 ദശലക്ഷം ഗാലൻ മഴവെള്ളമെന്ന് അധികൃതർ. എമർജൻസി കമ്മിറ്റി നേതൃത്വത്തിൽ ഡിസംബർ 31 വെള്ളിയാഴ്ച രാത്രി മുതൽ ജനുവരി മൂന്ന് വൈകീട്ട് ആറ് വരെയുള്ള സമയത്തിനിടയിലാണ് ഇത്രയേറെ മഴവെള്ളം വിവിധ കേന്ദ്രങ്ങളിൽ നിന്നും അധികൃതർ നീക്കം ചെയ്തത്. മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
496ഓളം അത്യാധുനിക പമ്പ്സെറ്റുകളും യന്ത്ര സംവിധാനങ്ങളും ഉപയോഗിച്ച് 676 ജീവനക്കാരുടെ സഹായത്തിലാണ് മഴവെള്ളം നീക്കിയത്. ശക്തമായ മഴപെയ്തതിനു പിന്നാലെ വെള്ളം നീക്കം ചെയ്യാൻ 726 കേന്ദ്രങ്ങളിൽ നിന്നാണ് ആവശ്യപ്പെട്ടത്. 140 മണിക്കൂറോളം തുടർച്ചയായി വിവിധ സ്ഥലങ്ങളിലായി ജോലിചെയ്താണ് മഴവെള്ളം നീക്കിയതെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.