ദോഹ: വാടക സംബന്ധിച്ചുള്ള കരാറുകളുടെ രജിസ്േട്രഷനും അറ്റസ്റ്റേഷൻ നടപടികൾക് കുമായുള്ള ഒാൺലൈൻ സംവിധാനം ആരംഭിച്ചു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തി ന് കീഴിലുള്ള ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പാണ് ഒാൺലൈൻ സംവിധാനം ആരംഭിച്ചിരിക്കുന്ന ത്.
മന്ത്രാലയത്തിെൻറ www.mme.gov.qa വെബ്സൈറ്റ് വഴി ഇൗ സേവനം ഉപയോഗപ്പെടുത്താം. മന്ത്രാലയത്തിെൻറ ഇലക്േട്രാണിക് സേവന മേഖല വളർത്തുന്നതിെൻറയും പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടുത്താൻ സാധ്യമാക്കുന്നതിെൻറയും ഭാഗമായാണിതെന്ന് വകുപ്പ് ഡയറക്ടർ ഹംദ അബ്ദുൽ അസീസ് അൽ മആദീദ് പറഞ്ഞു. ഏത് സ്ഥലത്ത് നിന്നും 24 മണിക്കൂറും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സേവനം ലഭ്യമാകും. പുതിയ സംവിധാനത്തിലൂടെ രജിസ്േട്രഷൻ നടപടികൾ കൂടുതൽ എളുപ്പമായിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തിൽ ഒരു സമയം ഒരു കരാർ മാത്രമാണ് രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നതെങ്കിൽ പുതിയ സംവിധാനത്തിലൂടെ ഒറ്റ ഇടപാടിലൂടെ നിരവധി കരാറുകൾ രജിസ്റ്റർ ചെയ്യാം.
മുനിസിപ്പാലിറ്റികളോ ഗവൺമെൻറ് സർവീസ് സെൻററുകളോ സന്ദർശിക്കാതെ തന്നെ കരാറുകൾ രജിസ്റ്റർ ചെയ്യാനും അറ്റസ്റ്റ് ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധ്യമാണ്.
രണ്ട് കക്ഷികൾക്കും അറ്റസ്റ്റ് ചെയ്ത കരാറുകൾ ഒൺലൈനായി പ്രിൻറ് ചെയ്തെടുക്കാവുന്നതാണ്. കൂടാതെ അപ്ലിക്കേഷൻ സംബന്ധിച്ച തുടർപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഒാൺലൈൻ ഇടപാടിലൂടെ പണമടക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അപേക്ഷയുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ മന്ത്രാലയത്തിെൻറ ഔൻ ആപ്ലിക്കേഷൻ വഴി അറിയാൻ കഴിയുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.