ദോഹ: ഖത്തർ മന്ത്രി സഭയിൽ അഴിച്ചുപണി നടത്തികൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. മന്ത്രിസഭയിലെ അംഗങ്ങളുടെ ചുമതലകൾ മാറ്റിയും, പുതുതായി അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ് പുനസംഘടന. രണ്ട് വനിതകൾ ഉൾപ്പെടെ 13 പേർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു. ഇതോടെ സർക്കാറിൻെറ ഉന്നത പദവിയിൽ മൂന്ന് വനിതാ മന്ത്രിമാരായി. ആരോഗ്യ വകുപ്പ് മന്ത്രിയായി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി നേരത്തെ തന്നെ മന്ത്രിസഭയിൽ ഉണ്ട്.
ധനകാര്യ വകുപ്പിൻെറ അധിക ചുമതല വഹിച്ചിരുന്ന അലി ബിൻ അഹമ്മദ് അൽ കുവാരിയെ പൂർണചുമതലയുള്ള വകുപ്പ് മന്ത്രിയായി നിയമിച്ചു. നേരത്തെ ഇദ്ദേഹം വഹിച്ചിരുന്ന വാണിജ്യ വ്യവസായ മന്ത്രി പദവിയിലേക്ക് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ അബ്ദുല്ല ആൽ ഥാനിയെ നിയമിച്ചു.
വിദ്യഭ്യാസ -ഉന്നത വിദ്യഭ്യാസ മന്ത്രിയായി ബുതൈന ബിൻത് അലി അൽ ജാബിർ അൽ നുഐമിയും, കുടുംബ-സാമൂഹ്യ വികസ മന്ത്രിയായി നിയമിച്ച മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദുമാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്ത വനിതാ അംഗങ്ങൾ.
സാംസ്കാരിക വകുപ്പും കായിക-യുവജന വകുപ്പും രണ്ടുമന്ത്രിമാരുടെ പരിധിയിലാക്കികൊണ്ടാണ് പുതിയ പുനസംഘടന നിലവിൽ വന്നത്. ശൈഖ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ വഹിച്ചിരുന്ന മുൻസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയവും വിഭിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാ മന്ത്രിയായ ഡോ. ഫലഹ് ബിൻ നാസർ ബിൻ അലി അഹമ്മദ് ആൽഥാനി ചുമതലയേറ്റു.
വകുപ്പുകളും മന്ത്രിമാരും ഇങ്ങനെ
1- ധനകാര്യം: അലി ബിൻ അഹമ്മദ് അൽ കുവാരി
2- ഗതാഗതം: ജാസിം ബിൻ സൈഫ് ബിൻ അഹമ്മദ് അൽ സുലൈതി
3- കായിക-യുവജനം: സലാഹ് ബിൻ ഗനിം അൽ അലി
4 - മുൻസിപ്പാലിറ്റി: അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ
5-എൻഡോവ്മെൻറ്സ് - ഇസ്ലാമിക കാര്യം: ഗനിം ബിൻ ഷഹീൻ ബിൻ ഗനിം അൽ ഗനിം
6-വാണിജ്യ-വ്യവസായം: ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ അബ്ദുല്ല ആൽഥാനി
7-വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസം: ബുതൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി
8-സാംസ്കാരിക മന്ത്രാലയം: ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി
9-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം: ശൈഖ് ഡോ. ഫലഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി ആൽഥാനി
10-തൊഴിൽ: ഡോ. അലി ബിൻ സഈദ് ബിൻ സുമൈഖ് അൽ മറി
11-കമ്യുണിക്കേഷൻ ആൻറ് ഐ.ടി: മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മന്നായി
12-കുടുംബ-സാമൂഹിക വികസനം : മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്
13-കാബിനറ്റ് കാര്യ സഹമന്ത്രി: മുഹമ്മദ് ബിൻ അബ്ദുല്ലാ ബിൻ മുഹമ്മദ് അൽ യൂസുഫ് അൽ സുലൈതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.