കെ.​കെ. ഉ​സ്മാ​ൻ

പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത പുനഃസംഘടന -കെ.കെ. ഉസ്മാൻ

ദോഹ: ശരിയായ മാർഗത്തിലൂടെയല്ല ഖത്തർ ഇൻകാസിന്‍റെ പുനഃസംഘടനയെന്ന് മുൻ പ്രസിഡന്‍റും മുതിർന്ന നേതാവുമായ കെ.കെ. ഉസ്മാൻ 'ഗൾഫ് മാധ്യമ'ത്തോട് പ്രതികരിച്ചു.

പ്രവർത്തകരുടെ വികാരം മാനിച്ചുള്ള ഭാരവാഹിപ്പട്ടികയല്ല പുറത്തുവന്നത്.

ഇൻകാസ് അംഗത്വം പോലുമില്ലാത്ത വ്യക്തിയെയാണ് ഓർഗനൈസിങ് സെക്രട്ടറിയായി നിയമിച്ചത്. വിഘടിച്ചുനിൽക്കുന്ന ജില്ല കമ്മിറ്റികളും നേതാക്കളുമെല്ലാം അടിയുറച്ച കോൺഗ്രസ് പ്രവർത്തകരാണ്. പാർട്ടിയെയും നേതാക്കളെയും ഏറെ സ്നേഹിക്കുന്ന അവരെ വിശ്വാസത്തിലെടുക്കാതെയാണ് പുനഃസംഘടനയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പായിരുന്നു പ്രശ്നപരിഹാരത്തിന് അഭികാമ്യമെന്നും കെ.പി.സി.സി പ്രസിഡന്‍റിനെക്കണ്ട് ആശങ്ക അറിയിക്കുമെന്നും നാട്ടിൽനിന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.