ദോഹ: ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലും റിപ്പബ്ലിക് ദിനാഘോഷം നടന്നു. അധ്യാപകരും സ്കൂൾ ജീവനക്കാരും മാനേജ്മെന്റ് അംഗങ്ങളും വിദ്യാർഥികളും പങ്കെടുത്ത ചടങ്ങുകളിൽ ദേശീയപതാക ഉയർത്തിയും ദേശീയഗാനം ആലപിച്ചും വിവിധ പരിപാടികളുമായാണ് രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ആഘോഷമാക്കിയത്. പൊഡാർ പേൾ സ്കൂളിൽ പ്രസിഡന്റ് സാം മാത്യു ദേശീയ പതാക ഉയർത്തി, രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, പ്രിൻസിപ്പൽ, അധ്യാപക, അനധ്യാപക ജീവനക്കാർ എന്നിവർ പങ്കെടുത്തു.
നോബിൾ ഇന്റർനാഷനൽ സ്കൂളിൽ ചെയർമാൻ യു. ഹുസൈൻ മുഹമ്മദ് , ട്രഷറർ ഷൗക്കത്തലി താജ് എന്നിവർ ദേശീയപതാക ഉയർത്തി. പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. അക്കാദമിക് ഡയറക്ടർ മുനീർ അഹമ്മദ്, ട്രാൻസ്പോർട്ടേഷൻ ഡയറക്ടർ ആർ.എസ്. മൊയ്തീൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഫാരിസ് അബൂബക്കർ , വി.സി. മഷൂദ് എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ജയ്മോൻ ജോയ്, ശിഹാബുദ്ദീൻ, റോബിൻ കെ. ജോസ് എന്നിവർ പങ്കെടുത്തു.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ റിപ്പബ്ലിക് ദിനപരിപാടിയിൽ ഗവേണിങ് ബോർഡ് വൈസ് പ്രസിഡന്റ് ഡോ. കെ.പി. നജീബ് ദേശീയപതാക ഉയർത്തി. പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ സന്ദേശം നൽകി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.