ദോഹ: ലോകകപ്പിന് നാട്ടിൽ നിന്നെത്തുന്ന സ്വന്തക്കാരെയും സുഹൃത്തുക്കളെയും വരേവൽക്കാനൊരുങ്ങുന്ന ഖത്തറിലെ പ്രവാസികൾക്ക് സന്തോഷമേകുന്ന പ്രഖ്യാപനവുമായി സംഘാടകർ. രാജ്യത്ത് താമസിക്കുന്നവർക്ക് സുഹൃത്തുക്കളും ബന്ധുക്കളുമായ പത്ത് പേരെവരെ തങ്ങളുടെ അതിഥികളായി സ്വീകരിക്കാമെന്ന് ഹയ്യ പ്ലാറ്റ്ഫോം എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അൽ കുവാരി പറഞ്ഞു.
എന്നാൽ, ലോകകപ്പിന്‍റെ ഔദ്യോഗിക താമസ രജിസ്ട്രേഷൻ പ്ലാറ്റ്ഫോമായ ഹയ്യ വഴി രജിസ്റ്റർ ചെയ്തായിരിക്കണം ഇവരെ സ്വീകരിക്കേണ്ടത്.
ടിക്കറ്റ് എടുത്ത ആരാധകർക്ക് ഹയ്യ കാർഡിനായി അപേക്ഷിക്കുമ്പോഴാണ് ഇതു സംബന്ധിച്ച് വിവരങ്ങൾ നൽകേണ്ടത്. വിദേശത്തു നിന്നുള്ള കാണികൾ ഖത്തറിലെത്തുമ്പോൾ ബന്ധുക്കൾക്കരികിലാണ് താമസിക്കുന്നതെങ്കിൽ ഇതുസംബന്ധിച്ച വിലാസം രജിസ്റ്റർ ചെയ്യുമ്പോൾ കൃത്യമായി നൽകണം. ടിക്കറ്റ് ഉടമകള്‍ക്ക് മാത്രമല്ല ആതിഥേയര്‍ക്ക് നേരിട്ടും എത്ര പേരാണ് താമസിക്കാന്‍ എത്തുന്നതെന്ന് ഹയ്യ പ്ലാറ്റ്ഫോം പോർട്ടൽവഴി രജിസ്റ്റര്‍ ചെയ്യാം.
അപേക്ഷിക്കുമ്പോള്‍ താമസിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ വിവരങ്ങള്‍ കൂടി രേഖപ്പെടുത്തണമെന്ന് സുപ്രീം കമ്മിറ്റി അക്കമഡേഷന്‍ എക്‌സി.ഡയറക്ടര്‍ ഉമര്‍ അല്‍ ജാബിര്‍ വ്യക്തമാക്കി.
വില്ലകള്‍, അപ്പാര്‍ട്‌മെന്റുകള്‍ എന്നിവക്ക് പുറമെ അവധിക്കാല വസതികള്‍, ഫാന്‍ വില്ലേജുകള്‍,േഫ്ലാട്ടിങ് ഹോട്ടലുകള്‍, കപ്പലുകള്‍ എന്നിങ്ങനെ വ്യത്യസ്ത തരം താമസ സൗകര്യങ്ങളാണ് കാണികള്‍ക്കായി ഒരുക്കുന്നത്.േഫ്ലാട്ടിങ് ഹോട്ടലില്‍ ദോഹ തുറമുഖത്ത് രണ്ട് ആഡംബര കപ്പലുകളിലായുള്ള 4,000 മുറികളും ഉള്‍പ്പെടും. ഫാന്‍ വില്ലേജുകള്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഹൗസ്‌കീപ്പിങ്, റിസപ്ഷന്‍, ലഗേജ് കൈകാര്യം ചെയ്യല്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും അതിഥികള്‍ക്ക് ലഭിക്കും. ദിവസത്തേക്ക് 80 ഡോളർ (291 റിയാൽ) മുതൽ 180 ഡോളർ (655 റിയാൽ) വരെ നിരക്കിൽ വിവിധ താമസ സൗകര്യങ്ങൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. നാട്ടിൽ നിന്നും വരാൻ ഒരുങ്ങുന്ന മലയാളികൾ ഉൾപ്പെടെയുള്ള കാണികൾക്ക് ഏറെ സൗകര്യപ്പെടുന്നതാണ് ഖത്തർ റെസിഡന്‍റിനൊപ്പം താമസിക്കാം എന്ന ഏറ്റവും പുതിയ പ്രഖ്യാപനം.
സുപ്രീം കമ്മിറ്റിയുടെ അക്കമഡേഷന്‍ പോര്‍ട്ടലില്‍ രാജ്യത്ത് ലഭ്യമാകുന്ന താമസ സൗകര്യങ്ങളുടെ എല്ലാ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. https://www.qatar2022.qa/book എന്ന പോർട്ടൽ സന്ദര്‍ശിച്ച് പോക്കറ്റിന് അനുയോജ്യമായ താമസ സൗകര്യം തന്നെ കാണികള്‍ക്ക് തിരഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.