ദോഹ: വെളിച്ചം സമ്പൂർണ ഖുർആൻ പഠനപദ്ധതിയുടെ മൂന്നാംഘട്ടം പരിപാടിയുടെ പ്രകാശനം ഖത്തർ മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ അൽ തുർക്കി അൽ സുബൈഇ നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 10ന് ഉച്ചക്ക് 1.15ന് ഓൺലൈൻവഴി നടക്കുന്ന സമ്മേളനത്തിെൻറ ഉദ്ഘാടനം ഡോ. രജത് മല്‍ഹോത്ര (സെൻറർ ഫോർ പീസ് ആൻഡ് സ്പിരിച്വാലിറ്റി ഇൻറർനാഷനൽ ന്യൂഡൽഹി) നിർവഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മാർഗദീപം പ്രകാശനം ചെയ്യും. അബ്ദുറഊഫ് മദനി, ഡോ. സുലൈമാൻ മേൽപത്തൂർ, നൗഷാദ് കാക്കവയൽ, ഡോ. മുഹമ്മദ് ഷാൻ, വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.