അൽസുബാറ ഫോർട്ട്
ദോഹ: ഖത്തർ മ്യൂസിയംസിെൻറ കൾചറൽ പാസുള്ളവർക്ക് രാജ്യത്തെ സുപ്രധാന ആർക്കിയോളജിക്കൽ സൈറ്റുകൾ കാണുന്നതിനും ഖത്തറിെൻറ പൗരാണിക, പൈതൃകങ്ങൾ അറിയുന്നതിനും അവസരം. ഖത്തർ മ്യൂസിയംസ് അവതരിപ്പിക്കുന്ന അഥർനാ എന്ന തലക്കെട്ടിലുള്ള പരിപാടിയിലൂടെയാണ് രാജ്യത്തുടനീളമുള്ള ചരിത്രസ്മാരകങ്ങളും ഇടങ്ങളും ക്യൂറേറ്ററുടെ സഹായത്താൽ സന്ദർശിക്കാൻ അവസരം ലഭിക്കുന്നത്.
ജനുവരി രണ്ടിന് സുബാറ, ജനുവരി ഒമ്പതിന് എക്സ്പരിമെൻറൽ ആർക്കിയോളജി വിഷയത്തിലുള്ള ശിൽപശാല, ജനുവരി 16ന് ജസാസിയ റോക്ക് ആർട്ട് സൈറ്റ് സന്ദർശനം, ജനുവരി 23ന് പോട്ടറി ശിൽപശാല എന്നിവയാണ് അഥർനയിൽ ഉൾപ്പെടുന്നത്.
മധ്യകാലഘട്ടത്തിലെ വിവിധ താമസ്സ്ഥലങ്ങൾ, കെട്ടിടങ്ങൾ, അവശേഷിപ്പുകൾ, 19ാം നൂറ്റാണ്ടിലെ കോട്ടകൾ, ഗ്രാമങ്ങൾ, പള്ളികൾ, ഗോപുരങ്ങൾ തുടങ്ങിയവയാണ് ഈ പ്രത്യേക പരിപാടിയിലൂടെ സന്ദർശിക്കാൻ അവസരം ലഭിക്കുന്നത്. https://www.qm.org.qa/en എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
കൾചറൽ പാസ്
വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലേക്കുള്ള ഒറ്റ പ്രവേശന പാസ് കൂടിയാണ്. ഈയടുത്ത് അവതരിപ്പിച്ച കൾചര്‍ പാസ് പ്രസ്, കൾചര്‍ പാസ് ഫാമിലി എന്നിവക്ക് നിരവധി ഗുണങ്ങളുണ്ട്. ഖത്തറിലെ ഏതാനും പ്രധാന കെട്ടിടങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഇതുപയോഗിച്ച് കടന്നുചെല്ലാനാവും.
പുതിയ കൾചര്‍ പാസ് പ്ലസിന് പ്രതിവര്‍ഷം 200 റിയാല്‍ മാത്രമാണ് വരിസംഖ്യ ഈടാക്കുന്നത്. മ്യൂസിയങ്ങളില്‍ നിരവധി തവണ ഇതുെവച്ച് പ്രവേശിക്കാനാവും. മാത്രമല്ല, നിരവധി റസ്റ്റാറൻറുകളിലും കഫേകളിലും ഇളവും ലഭിക്കും. ഖത്തര്‍ പാസ് പ്ലസ് അംഗങ്ങൾക്ക് ഖത്തര്‍ മ്യൂസിയംസ് ഗിഫ്റ്റ് ഷോപ്പുകളില്‍ 15 ശതമാനം ഇളവും ലഭിക്കും. കൾചര്‍ പാസ് ഫാമിലി ടയര്‍ പ്രകാരം നാലു കുട്ടികളും രണ്ടു മുതിര്‍ന്നവരുമുള്ള ആറ് അംഗങ്ങളുള്ള കുടുംബത്തിന് 350 റിയാലാണ് വാര്‍ഷിക ഫീസ്. കൾചര്‍ പാസ് പ്ലസിന് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനും ലഭിക്കും. ഖത്തർ മ്യൂസിയംസ് അവതരിപ്പിച്ച 'കൾചറൽ പാസ്' സംവിധാനം വിജയകരമാണ്. നിലവിൽ 27,000 ആളുകൾ കൾചറൽ പാസ് അംഗങ്ങളാണ്. ഖത്തർ മ്യൂസിയംസുമായി ബന്ധപ്പെട്ടാൽ പാസുകൾ ലഭിക്കും.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, മതാഫ്, പുതിയ ഖത്തര്‍ നാഷനല്‍ മ്യൂസിയം എന്നിവിടങ്ങളില്‍നിന്നും സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും പാസ് ലഭ്യമാണ്. ഖത്തർ നാഷനൽ ടൂറിസം കൗൺസിലിെൻറ വേനൽകാല പ്രത്യേക വിനോദസഞ്ചാരപരിപാടിയായ 'സമ്മർ ഇൻ ഖത്തർ പ്രോഗ്രാമി'െൻറ വിവിധ ആനുകൂല്യങ്ങൾ കൾചറൽ പാസ് ഉള്ളവർക്ക് ലഭ്യമാണ്. ഏതു പ്രായക്കാരായവർക്കും സൗകര്യപ്രദമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് കൾചറൽ പാസ് കൈവശമുള്ളവർക്ക് ലഭിക്കുന്നത്. സ്ത്രീകളും കുട്ടികളും ചെറിയ വരുമാനക്കാരുമടക്കം വിവിധ തരത്തിലുള്ള ആളുകൾ അംഗങ്ങളാണ്.
വൻകിടകമ്പനികളുടെ സി.ഇ.ഒമാർ, രാജ്യങ്ങളുടെ അംബാസഡർമാർ അടക്കം ഇതിൽ അംഗങ്ങളാണ്. ഇവർ ഖത്തർ മ്യൂസിയംസ് അവതരിപ്പിക്കുന്ന വിവിധ ശിൽപശാലകൾ, പ്രത്യേക പരിപാടികൾ, യാത്രകൾ തുടങ്ങിയവയിൽ പെങ്കടുത്തുവരുന്നുണ്ട്. 2014ലാണ് കൾചറൽ പാസ് പദ്ധതി തുടങ്ങിയത്. ഖത്തറിെൻറ പ്രൗഢമായ ചരിത്രവും കഥകളും സംസ്കാരവും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഖത്തർ മ്യൂസിയംസിെൻറ വിവിധ കേന്ദ്രങ്ങളിലേക്ക് സൗജന്യപ്രവേശനം കിട്ടാനും ഇൗ പാസ് ഉള്ളവർക്ക് കഴിയും. ഖത്തർ മ്യൂസിയംസിെൻറ നേതൃത്വത്തിലുള്ള വിവിധ ഷോപ്പുകളിലും ഒൗട്ട്ലെറ്റുകളിലും സാധനങ്ങൾക്ക് പ്രത്യേക ഇളവുകളും ലഭിക്കുന്നുണ്ട്.
ഖത്തർ മ്യൂസിയംസ് നടത്തുന്ന വൻപരിപാടികളിലും ഇൗ പാസ് കൈവശമുള്ളവർക്ക്് പ െങ്കടുക്കാൻ കഴിയുന്നുണ്ട്. 'കൾചറൽ പാസ് പ്ലസ്', 'കൾചറൽ പാസ് ഫാമിലി' എന്നിവയും കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ പാസിെൻറ വ്യാപ്തിയും സൗകര്യവും സേവനങ്ങളും കൂടുതൽ വർധിച്ചിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങൾ, വിവിധ ആർട്ട് എക്സിബിഷനുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളും അറിവുകളും പാസ് കൈവശമുള്ളവർക്ക് ലഭിക്കുന്നുമുണ്ട്. രാജ്യത്തിെൻറ പൈതൃകകേന്ദ്രങ്ങളിലേക്കും സാംസ്കാരിക സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കുന്നതാണ് പാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.