ദോഹ: വരും ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ പൊടിക്കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുെണ്ടന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. വാരാന്ത്യ ദിവസങ്ങളിൽ വടക്കുപടിഞ്ഞാറ് നിന്നും ശക്തമായ കാറ്റ് വീശുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും, എല്ലാതരം കടൽ വിനോദങ്ങൾ ഒഴിവാക്കണമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. കാറ്റിെൻറ ഫലമായി ചിലയിടങ്ങളിൽ ഒമ്പത് അടിയോളം ഉയരത്തിൽ കടൽ ക്ഷോഭമുണ്ടാവാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. നീന്തൽ, ബോട്ടിങ്, സ്കൂബാ ഡൈവിങ്, ഡൈവിങ്, സർഫിങ്, മത്സ്യബന്ധന ടൂർ, വിൻഡ് സർഫിങ് എന്നിവ ഒഴിവാക്കാനാണ് നിർദേശം.
വെള്ളി, ശനി ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് 28 മൈൽ വരെ വേഗം പ്രാപിക്കും. പകല്‍ സമയങ്ങളില്‍ ശക്തമായ ചൂടും തുടർന്ന് പൊടിക്കാറ്റും രൂപപ്പെടാനും ഇടയുണ്ട്. അന്തരീക്ഷ താപനില 31 ഡിഗ്രി മുതല്‍ 41 ഡിഗ്രി പരിധി വരെ ഉയരും. ദൃശ്യപരിധി രണ്ട് കിലോമീറ്ററിലും കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.