ദോഹ: ആരോഗ്യ സേവനരംഗത്ത് ഏറ്റവും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള ജോയന്റ് കമീഷന് ഇന്റര്‍നാഷനല്‍ (ജെ.സി.ഐ) ഗോള്‍ഡ് സീല്‍ കരസ്ഥമാക്കി റിയാദ മെഡിക്കല്‍ സെന്റര്‍. പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളിലാണ് റിയാദ മെഡിക്കല്‍ സെന്ററിനെ തേടി അന്താരാഷ്ട്ര അംഗീകാരമെത്തുന്നത്.
ആരോഗ്യ സേവന മേഖലയില്‍ ഗുണനിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയും രോഗികളുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയും പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജെ.സി.ഐ അക്രഡിറ്റേഷന് ലഭിച്ചതെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് അറിയിച്ചു.
ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്ക് ജെ.സി.ഐ അക്രഡിറ്റേഷന് ഒരു അംഗീകൃത മാനദണ്ഡമായിട്ടാണ് സ്വീകരിക്കുന്നത്. ആരോഗ്യ മേഖലയില്‍ കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രോഗികള്‍ക്കു മികച്ച പരിചരണം നല്കുന്ന സ്ഥാപനങ്ങളെയാണ് ജെ.സി.ഐ പരിഗണിക്കാറുള്ളത്. ‘ജെ.സി.ഐ അക്രഡിറ്റേഷന് റിയാദ മെഡിക്കല്‍ സെന്റര്‍ നേടിയെടുത്തതില്‍ വളരെയധികം അഭിമാനിക്കുന്നു.
രോഗികളുടെ ക്ഷേമത്തിനു മുന്‍ഗണന നല്കി ആരോഗ്യ മേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്. എല്ലാവര്ക്കും താങ്ങാനാവുന്ന വിധമുള്ള മികച്ച ചികിത്സ നല്കുന്നതില് റിയാദ മെഡിക്കല്‍ സെന്റര്‍ തുടര്‍ന്നും മുന്നോട്ടു പോവും’ - റിയാദ ഹെല്‍ത്ത് കെയര്‍ ചെയര്മാന് ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ഹമദ് ആല്‍ഥാനി പറഞ്ഞു.
പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജെ.സി.ഐ അക്രഡിറ്റേഷന് ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു. റിയാദയില്‍ എത്തുന്ന രോഗികള്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ നല്കുന്നതില് റിയാദ ടീം പുലര്‍ത്തുന്ന അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യാതെ മിതമായ നിരക്കില്‍ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാനുള്ള സമര്‍പ്പണമാണ് ജെ.സി.ഐ ഉറപ്പാക്കുന്നതെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു. രോഗികളുടെ സുരക്ഷയാണ് ഏറ്റവും പരമപ്രധാനം. അതിനായി സമഗ്രമായ സുരക്ഷാ നടപടികളും പ്രോട്ടോകോളുകളും ഞങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
15ൽ അധികം ഡിപ്പാർട്മെന്റുകളുള്ള റിയാദ മെഡിക്കല്‍ സെന്ററില്‍ റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഫിസിയോതെറപ്പി, ഒപ്റ്റിക്കല്‍സ് സേവനങ്ങളും നല്കുന്നു. സി റിങ് റോഡില്‍ ഹോളിഡേ വില്ല സിഗ്നലിനു സമീപമുള്ള റിയാദ മെഡിക്കല്‍ സെന്റര്‍ ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 12 മണിവരെ തുറന്ന് പ്രവര്‍ത്തിക്കുന്നു. വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.