ദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഡിജിറ്റൽ ഡീൽ പ്രമോഷൻ, റെഡിമെയ്ഡ്, ഗാർമെൻറ്സ് ആൻഡ് ഫൂട് വെയർ വിഭാഗത്തിൽ ഹാഫ് വാല്യു ബാക്ക് പ്രമോഷൻ, ബേക്കറി ആൻഡ് ഹോട്ട്ഫുഡ് വിഭാഗത്തിൽ കുട്ടനാടൻ ഫുഡ്ഫെസ്റ്റിവൽ എന്നിവക്ക് ജനുവരി മൂന്നിന് തുടക്കമായി.
സഫാരി ഇലക്ട്രോണിക്സ് വിഭാഗത്തിൽ ആരംഭിച്ച ഡിജിറ്റൽ ഡീൽ പ്രമോഷനിൽ ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക്സ്, ഐ.ടി, ഹോം അപ്ലയൻസസ്, ഹോം എന്റർടെയ്ൻമെന്റ് തുടങ്ങിയവക്ക് ഗുണമേന്മയോടെ വൻ വിലക്കിഴിവും നൽകിയാണ് സഫാരി ഒരുക്കിയിരിക്കുന്നത്. കാമറകൾ, ഫ്ലാഷ് ലൈറ്റുകൾ, എമർജൻസി ലൈറ്റുകൾ, ലാപ്ടോപ്, ഇയർഫോൺ, കമ്പ്യൂട്ടർ ആക്സസറീസ്, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഗ്രൈൻഡർ, ഓവൻ, ടി.വി, ഹോം തിയറ്ററുകൾ തുടങ്ങി എല്ലാവിധ ഇലക്ടോണിക്സ് ഉത്പന്നങ്ങളും വൻ വിലക്കുറവിൽ സ്വന്തമാക്കാം. ഇതോടൊപ്പം ആരംഭിക്കുന്ന ഹാഫ് വാല്യൂ ബാക്ക് പ്രമോഷനിലൂടെ ജെന്റസ് വെയർ, ലേഡീസ് വെയർ, അബായ, ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, കിഡ്സ് വെയർ, ഫുട്വെയർ തുടങ്ങിയവയിൽ നിന്നും വെറും 200 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ 100 റിയാലിന്റെ പർച്ചേസ് വൗച്ചർ തികച്ചും സൗജന്യമായി നേടാം എന്നത് ഉപഭോക്താക്കൾക്ക് അനന്തമായ ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യുന്നു.
നിരവധി ഇന്റർനാഷനൽ ബ്രാൻഡുകളടക്കം ഉൾപ്പെടുത്തി ആരംഭിച്ച ഈ പ്രമോഷനിൽ ഫൂട്ട് വെയർ, റെഡിമെയ്ഡ്, ഗാർമെന്റ്സ് തുണിത്തരങ്ങൾക്കൊപ്പം, ബനാറസ് സാരി, കാഞ്ചിപുരം സാരി, റോ സിൽക്ക് സാരി, പ്രിന്റഡ് സാരി, കോട്ടൺ സാരി, ടസ്സർ സിൽക്ക് സാരി, സിന്തറ്റിക്ക് സാരി, ജോർജെറ്റി വർക്ക് സാരി തുടങ്ങിയ സാരി വകഭേദങ്ങളും സ്വന്തമാക്കാം.
ലേഡീസ് കുർത്ത, കോട്ടൺ ചുരിദാർ മെറ്റീരിയൽ, കോട്ടൺ, സിൽക്ക് ചുരിദാർ മെറ്റീരിയൽ, ഷിഫോൺ ചുരിദാർ മെറ്റീരിയൽ തുടങ്ങിയ ചുരിദാർ വകഭേദങ്ങളും ഹാഫ് വാല്യൂ ബാക്ക് പ്രമോഷനിൽ ലഭിക്കും. മുതിർന്നവർക്കും കുട്ടികൾക്കും ആവശ്യമായ മറ്റു വിവിധ തുണിത്തരങ്ങളും ഉൾപ്പെടുത്തി വിപുലമായ കളക്ഷൻ ഹാഫ് വാല്യൂ ബാക്ക് പ്രമോഷനോടനുബന്ധിച്ച് സഫാരിയിൽ ഒരുക്കിയിട്ടുണ്ട്. 2023 ജനുവരി മൂന്നിന് ആരംഭിക്കുന്ന ഈ പ്രമോഷനുകളെല്ലാം ദോഹയിലെ എല്ലാ സഫാരി ഔട്ട്ലറ്റുകളിലും ലഭ്യമായിരിക്കും.
ഈ പ്രമോഷനുകൾക്കൊപ്പം സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിൽ ആരംഭിച്ച കുട്ടനാടൻ ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് കുട്ടനാടിന്റെ തനത് രുചികളുമായി ധാരാളം വിഭവങ്ങളാണ് ഉപഭോക്താക്കൾക്കായി സഫാരി ഔട്ട്ലറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.
മീൻ മപ്പാസ്, വഞ്ചിക്കാരൻ മീൻ കറി, ഷാപ്പ് മീൻ കറി, ചെമ്മീൻ തേങ്ങാകൊത്ത് റോസ്റ്റ്, മീൻ പൊള്ളിച്ചത്, കൈനകിരി ഞണ്ട് മസാല, മീൻ പീര, കരമ്പിൻകാല പോത്ത് ഫ്രൈ, ആട്ടിറച്ചി കുരുമുളക് മസാല, കൂന്തൾ വറ്റൽ മുളക് ഉലർത്ത്, മുല്ലപ്പന്തൽ താറാവ് പെരളൻ, അന്തിക്കുരുടൻ കൊഞ്ച് തുടങ്ങിയ കുട്ടനാട്ടിലെ നാട്ടിൻപുറങ്ങളിൽ മാത്രം ലഭിക്കുന്ന നാവിൽ കൊതിയൂറുന്ന രുചികളും കപ്പ താളിച്ചത്, ആവി പറക്കുന്ന പുട്ട്, നാടൻ പൊറോട്ട തുടങ്ങിയ മലയാളിയുടെ ഇഷ്ട വിഭവങ്ങളുടെ നീണ്ട നിരതന്നെ ഭക്ഷണപ്രിയർക്കായി സഫാരി ഒരുക്കിയിട്ടുണ്ട്.
കൂടാതെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിൻ 5 നിസാൻ പട്രോൾ കാർ പ്രമോഷനിലൂടെ 5 നിസാൻ പട്രോൾ 2022 മോഡൽ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്ലറ്റുകളിൽനിന്നും വെറും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഏതൊരാൾക്കും ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.