ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ ഷോപ് ആൻഡ് ഷൈൻ വിൻ ആറ് കെ.ജി ഗോൾഡ് പ്രമോഷൻ അഞ്ചാമത്തെ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഇൻഡസ്ട്രിയൽ ഏരിയയിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽ വാണിജ്യ, വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥരും സഫാരി മാനേജ്മെൻറ് പ്രതിനിധികളും പങ്കെടുത്തു. ഒന്നാം സമ്മാനമായ 250 ഗ്രാം സ്വർണം സുരേഷ് കുഞ്ഞുരാമൻ നേടി. രണ്ടാം സമ്മാനമായ 150 ഗ്രാം സ്വർണത്തിന് എം.ഡി. ബാബുൽ, സന്തോഷ് പ്രഭാകരൻ, അഹമദ് ദലൂൽ എന്നിവർ അർഹരായി. മൂന്നാം സമ്മാനമായ 100 ഗ്രാം സ്വർണത്തിന് മുഹമ്മദ് സമീർ, മിം ശഹീദ്, മാജിദ് ഇസ്മാഈൽ എന്നിവരും അർഹരായി. ഏപ്രിൽ 20 ന് അവസാനിക്കുന്ന ഷോപ്പ് ആൻഡ് ഷൈൻ മെഗാ പ്രമോഷനിൽ സഫാരിയുടെ ഏത് ഔട്ട്ലെറ്റിൽനിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും ഒരുകിലോ സ്വർണം ഏഴു വിജയികൾക്കായി നൽകും. പ്രമോഷന്റെ അവസാന നറുക്കെടുപ്പ് ഏപ്രിൽ 21ന് അബുഹമൂറിലെ സഫാരി മാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.