ദോഹ: അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിന് ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ന്യൂയോർക്ക് ആസ്ഥാനത്തെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ ആലിയ അഹ്മദ് ബിൻ സൈഫ് ആൽഥാനി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുകയെന്നത് പരസ്പരമുള്ള ഉത്തരവാദിത്തമാണെന്നും പൊതു വെല്ലുവിളികൾ തരണം ചെയ്യുന്നതിന് ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ആവശ്യമെന്നും ശൈഖ ആലിയ ആൽഥാനി വിശദീകരിച്ചു.
അന്താരാഷ്ട്ര സുരക്ഷയും സമാധാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അന്താരാഷ്ട്ര സമൂഹവുമായി ചേർന്നുള്ള ഉടമ്പടി പ്രകാരം ഖത്തർ എടുത്ത നിലപാടുകൾ അതിെൻറ സമൂഹവുമായുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പരസ്പരം മനസ്സിലാക്കുന്നതിനെയും ചർച്ചകളെയും ഖത്തർ േപ്രാത്സാഹിപ്പിച്ചു. കൂടാതെ സഹകരണത്തിെൻറയും സഹിഷ്ണുതയുടെയും പ്രചാരണത്തിനും ഖത്തർ മുന്നിട്ട് നിന്നു.
ഇതോടൊപ്പം തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പോരാട്ടങ്ങളിലും ഖത്തറിെൻറ നിലപാട് വ്യക്തമാണെന്നും ശൈഖ ആലിയ പറഞ്ഞു. വിവിധ മേഖലകളിൽ സമാധാനം സ്ഥാപിക്കുന്നതിനായുള്ള ഖത്തറിെൻറ ശ്രമങ്ങൾ സുരക്ഷാ സമിതിയുടെതടക്കം പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ഖത്തറിെൻറ ശ്രമങ്ങൾക്ക് വലിയ ഫലങ്ങളാണുണ്ടായിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സാഹചര്യത്തിൽ പ്രതിസന്ധികൾ വർധിച്ചു വരികയാണെന്നും അന്താരാഷ്ട്ര നിയമങ്ങൾ നടപ്പിലാക്കുന്നതിലെ അപാകതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും യു എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി കുറ്റപ്പെടുത്തി.
നിലവിലെ ഫലസ്തീനിലെ പ്രത്യേകിച്ചും ഗസ്സയിലെ ജനങ്ങൾക്ക് നേരെയുണ്ടായിരിക്കുന്നത് അന്താരാഷ്ട്ര നിയമത്തിെൻറ പ്രത്യക്ഷമായ ലംഘനമാണ്. ഖത്തർ ഇതിനെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് സുരക്ഷാ സമിതിയും അന്താരാഷ്ട്ര സമൂഹവും തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവർത്തിക്കണമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.