???. ????????? ??????????????? ????????????

ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക​ടു​ത്ത് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ  ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ

ദോ​ഹ: ജ​ലാ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും  കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളു​ടെ  കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്ന​വ​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഹ​മ​ദ്  മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്ത് ഇ​ത്ത​രം  കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്നു​വെ​ന്നും കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും  വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന​ത് മ​ര​ണ​ത്തി​ലേ​ക്കാ​ണ്  ന​യി​ക്കു​ക​യെ​ന്നും വ്യ​ക്ത​മാ​ക്കി​യ ഹ​മ​ദ് മെ​ഡി​ക്ക​ൽ  കോ​ർ​പ​റേ​ഷ​ൻ നീ​ന്ത​ൽ​കു​ള​ങ്ങ​ൾ, ക​ട​ൽ​തീ​രം, മ​റ്റു  ജ​ലാ​ശ​യ​ങ്ങ​ൾ, വീ​ട്ടി​ലെ വെ​ള്ളം കെ​ട്ടി​നി​ർ​ത്തി​യ ഭാ​ഗ​ങ്ങ​ൾ  എ​ന്നി​വ​ക​ളി​ൽ​നി​ന്ന്​ കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന്  ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. 

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ുന്ന​തി​ന് ആ​ളു​ക​ൾ നി​സാ​ര  മാ​യി ക​രു​തു​ന്ന ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും മേ​ൽ​നോ​ട്ട​വും  അ​നി​വാ​ര്യ​മാ​ണ്​. അ​ല്ലാ​ത്ത​പ​ക്ഷം അ​ത് കു​ട്ടി​ക​ളെ  അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ക്കും. വെ​ള്ള​ത്തി​ൽ മു​ങ്ങി​യാ​ൽ  മു​തി​ർ​ന്ന​വ​രെ പോ​ലെ കു​ട്ടി​ക​ൾ​ക്ക് ശ​ബ്​​ദ​മു​ണ്ടാ​ക്കാ​ൻ  സാ​ധി​ക്കു​ക​യി​ല്ല. അ​തി​നാ​ൽ പ്ര​ത്യേ​ക മേ​ൽ​നോ​ട്ടം  അ​വ​രു​ടെ മേ​ലു​ണ്ടാ​ക​ണ​ം ^ ഹ​മ​ദ് മെ​ഡി​ക്ക​ൽ  കോ​ർ​പ​റേ​ഷ​നി​ലെ കു​ല്ലു​നാ ഫോ​ർ ഹെ​ൽ​ത്ത് ആ​ൻ​ഡ്  സേ​ഫ്റ്റി കാ​മ്പ​യി​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ഖാ​ലി​ദ് അ​ബ്​​ദു​ൽ​നൂ​ർ  സൈ​ഫു​ൽ​ദീ​ൻ പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ മു​ങ്ങി​മ​ര​ണം വ​ർ​ഷാ​വ​ർ​ഷം കൂ​ടി  വ​രി​ക​യാ​ണെ​ന്നും പ​ത്ത് വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ  മ​ര​ണ​നി​ര​ക്ക് നോ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​ൽ 70 ശ​ത​മാ​ന​വും  നാ​ല് വ​യ​സ്സ് വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളാ​ണെ​ന്നും ഇ​വ​രി​ൽ  കൂ​ടു​ത​ലും വീ​ടു​ക​ളി​ലെ സ്വ​കാ​ര്യ സ്വി​മ്മിം​ഗ് പൂ​ളു​ക​ളി​ലും  ബാ​ത്ത് ട​ബ്ബു​ക​ളി​ലും വീ​ണാ​ണ്​ മ​രി​ക്കു​ന്ന​തെ​ന്നും  സൈ​ഫു​ൽ​ദീ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ക​ട​ലി​ൽ മു​ങ്ങി മ​രി​ക്കു​ന്ന​ത്  കു​റ​വ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ക്ഷി​താ​ക്ക​ളു​ടെ​യോ  കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ​യോ  സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് അ​പ​ക​ടം ഏ​റെ​യെ​ന്നും  കു​ട്ടി​ക​ൾ​ക്ക് നീ​ന്താ​ന​റി​യു​മെ​ങ്കി​ലും അ​വ​ർ ലൈ​ഫ് ജാ​ക്ക​റ്റ്  അ​ണി​ഞ്ഞാ​ലും അ​വ​രെ ഒ​റ്റ​ക്ക് വെ​ള്ള​ത്തി​ന​ടു​ത്തേ​ക്ക്  വി​ട​രു​തെ​ന്നും അ​ദ്ദേ​ഹം ര​ക്ഷി​താ​ക്ക​ളോ​ട് ഓ​ർ​മി​പ്പി​ച്ചു.

ബാ​ത്ത്റൂ​മു​ക​ളു​ടെ​തും പൂ​ളു​ക​ളു​ടെ​യും ബ​ക്ക​റ്റു​ക​ളു​ടെ​യും  വാ​തി​ലു​ക​ളും അ​ട​പ്പു​ക​ളും ഉ​പ​യോ​ഗം ക​ഴി​ഞ്ഞ ശേ​ഷം  അ​ട​ക്ക​ണ​മെ​ന്നും കേ​വ​ലം ബാ​രി​യ​ർ കൊ​ണ്ട് സു​ര​ക്ഷ  ഉ​റ​പ്പു​വ​രു​ത്താ​മെ​ന്ന് ക​രു​ത​രു​തെ​ന്നും അ​പ​ക​ട​ത്തി​ൽ പെ​ട്ടാ​ൽ  എ​ത്ര​യും പെ​ട്ടെ​ന്ന് എ​ത്താ​ൻ ക​ഴി​യും വി​ധ​ത്തി​ലും അ​വ​രു​ടെ  ശ​ബ്​​ദം കേ​ൾ​ക്കാ​വു​ന്ന അ​ക​ല​ത്തി​ലും വേ​ണം കു​ട്ടി​ക​ളെ  നി​രീ​ക്ഷി​ക്കാ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Safety Tips for Parents-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.