ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി.) റയ്യാൻ സോൺ നേതൃത്വത്തിൽ എം.വി. മുഹമ്മദ് സലീം മൗലവി അനുസ്മരണം സംഘടിപ്പിച്ചു.
ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ സ്ഥാപകാംഗം കൂടിയായ ഇദ്ദേഹം പാണ്ഡിത്യവും ഉൾക്കാഴ്ചയും, ദിശാബോധവുമുള്ള ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
അനുസ്മരണ ചടങ്ങിൽ സി.ഐ.സി. കൂടിയാലോചന സമിതി അംഗം ഹബീബ് റഹ്മാൻ കീഴിശേരി, സി.ഐ.സി. റയ്യാൻ സോണൽ ഭാരവാഹികളായ ഹുസൈൻ കടന്നമണ്ണ, അബ്ദുൽ റഹ്മാൻ കാവിൽ, മുഹമ്മദ് റഫീഖ് തങ്ങൾ, എ.ടി. അബ്ദുൽ സലാം എന്നിവർ മൗലവിയുടെ ജീവിതത്തിലെ വിവിധ അനുഭവങ്ങൾ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
ഇസ്മായിൽ മുനഫർ തങ്ങളുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ റയ്യാൻ സോണൽ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.എം. അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.