ദോഹ: രാജ്യത്തെ ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി സലൂണുകൾക്കുമുള്ള മാനദണ്ഡങ്ങളിലും അടിസ്ഥാന ഉപഭോക്തൃ അവകാശങ്ങളിലും വ്യക്തത വരുത്തി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. ബ്യൂട്ടി സലൂണുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ സാധുത പരിശോധിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കുണ്ടെന്നും വിവിധ സേവനങ്ങളിൽ ഏതെങ്കിലും ഉപയോഗിക്കുന്നതിന് സമ്മതിക്കും മുമ്പ് വില പരിശോധിക്കാനും സ്ഥാപനം പൊതുജനാരോഗ്യ മാനദണ്ഡങ്ങളും സുരക്ഷ ആവശ്യകതകളും പാലിക്കുന്നത് ഉറപ്പുവരുത്താനും അവർക്ക് അവകാശമുണ്ടെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് അവരുടെ മതപരമായ മൂല്യങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെ മാനിക്കുന്നതിലും അവകാശമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സ്ഥാപനങ്ങളുമായുള്ള ഇടപാടുകളിലെ ബിൽ സൂക്ഷിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്ന് അറിയിച്ച മന്ത്രാലയം, നഷ്ടപരിഹാരത്തിനുുള്ള അവകാശം, ഭാവിയിലെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ, കേടായ ഉൽപന്നങ്ങൾ തിരികെ നൽകുന്നതിനും മാറ്റുന്നതിനുമുള്ള അവകാശം എന്നിവ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
ബില്ലുകൾ സൂക്ഷിക്കുന്നതിലൂടെ പ്രസിദ്ധീകരിച്ച വിലവിവരപ്പട്ടികക്കെതിരായ ആകെ ഇൻവോയിസ് മൂല്യം പരിശോധിക്കാനുള്ള അവകാശത്തെയും വാങ്ങുന്ന സേവനങ്ങളിൽനിന്ന് സ്വതന്ത്രമായതിനെ തിരഞ്ഞെടുക്കാനും സഹായിക്കും.
സേവനദാതാക്കൾ പൊതുജനാരോഗ്യ മാനദണ്ഡങ്ങളും സുരക്ഷാ ആവശ്യകതകളും പാലിക്കുന്ന സേവനങ്ങളും ഉൽപന്നങ്ങളും നൽകാൻ ബാധ്യസ്ഥരായിരിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. നൽകുന്ന സേവനത്തിന്റെ വിവരങ്ങൾ, സവിശേഷതകൾ, വില എന്നിവയും വാങ്ങുന്നതോ നൽകുന്നതോ ആയ സാധനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങളും ദാതാക്കൾ നിർണയിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.