ബീച്ച് വോളിയിലെ മെഡൽ പ്രതീക്ഷകൾക്കൊപ്പം അത്ലറ്റിക്സ് ട്രാക്കിലും ഖത്തറിന് ശുഭപ്രതീക്ഷകൾ. ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാവായ അബ്ദുർറഹ്മാൻ സാംബ 400 മീറ്റർ ഹർഡ്ൽസിൽ സെമിയും കടന്ന് ഫൈനലിൽ ഇടം ഉറപ്പിച്ചു.
ടോക്യോ ഒളിമ്പിക്സിലെ പോരാട്ടത്തിൽ അഞ്ചാം സ്ഥാനക്കാരനായിരുന്ന സാംബ കഴിഞ്ഞ ദിവസം സെമിയിൽ മൂന്നാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്താണ് ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചത്. 48.20 സെക്കൻഡിലായിരുന്നു ഹർഡ്ലുകൾക്ക് മീതെ കുതിച്ച് താരത്തിന്റെ ഫിനിഷ്.
ബ്രിട്ടീഷ് വെർജിൻ ഐലൻഡിന്റെ കിറോൺ മക്മാസ്റ്റർ (48.15സെ), എസ്തോണിയയുടെ റാസ്മസ് മാഗി (48.16 സെ) എന്നിവർക്കു പിന്നിലായാണ് സെമിയിൽ അബ്ദുർറഹ്മാൻ സാംബ ഫിനിഷ് ചെയ്തത്. നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനായ നോർവെയുടെ കാഴ്സറ്റൻ വാർഹോം ആധികാരിക പ്രകടനത്തോടെത്തന്നെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
47.67 സെക്കൻഡുമായാണ് നിലവിലെ ലോക റെക്കോഡിനുടമയായ വാർഹോമിന്റെ കുതിപ്പ്. വെള്ളിയാഴ്ച രാത്രി 10.45നാണ് 400മീ ഹർഡ്ൽസ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.