ദോഹ: കേരളത്തനിമയുള്ള കലാപരിപാടികളുടെ മനോഹരമായ സായാഹ്നം ഒരുക്കി ഖത്തർ സംസ്കൃതി കേരളോത്സവം ആഘോഷിച്ചു. ഐ.സി.സി അശോക ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന പരിപാടി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിെൻറ ആശംസ സന്ദേശത്തോടെ ആരംഭിച്ചു. തുടർന്ന് കേരളത്തിെൻറ തനത് കലാരൂപങ്ങളായ കഥകളി, ചാക്യാർക്കൂത്ത്, വില്ലടിച്ചാം പാട്ടു, തെയ്യം, വിവിധ നൃത്തനൃത്യങ്ങൾ, നാടക ഗാനങ്ങൾ, കവിതാവിഷ്കാരം, മലയാളത്തനിമയുള്ള ഗാനങ്ങൾ തുടങ്ങി മൂന്നു മണിക്കൂറിലധികം നീണ്ടുനിന്ന കലാപരിപാടികൾ ദൃശ്യവിസ്മയം തീർത്തു. സംസ്കൃതിയുടെ വിവിധ യൂനിറ്റുകൾ ഏറ്റെടുത്ത് നടത്തിയ പരിപാടികൾ ഒരു ചരടിൽ കോർത്ത പോലെ ഐ.സി.സി വേദിയിൽ നിറഞ്ഞാടി.
സംസ്കൃതി കേരളോത്സവം ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. നോർക്ക റൂട്ട്സ് ഡയറക്ടർ സിവി റപ്പായി, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, സംസ്കൃതി പ്രസിഡൻറ് അഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി ജലീൽ എ.കെ തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിലേക്ക് കുറഞ്ഞ വരുമാനക്കാരായ അഞ്ചു സംസ്കൃതി അംഗങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് അംഗത്വം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ ഫോം ഐ.സി.സി പ്രസിഡൻറിന് സംസ്കൃതി കൈമാറി. ഇത്രയും പേരുടെ പ്രീമിയം തുക സംസ്കൃതി വഹിക്കും. ചടങ്ങിൽ 2022ലേക്കുള്ള സംസ്കൃതി മെമ്പർഷിപ് പ്രവർത്തനോദ്ഘാടനം ഐ.സി.ബി.എഫ് പ്രസിഡൻറ് നിർവഹിച്ചു. സംസ്കൃതി പ്രസിഡൻറ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സ്വാഗതവും കേരളോത്സവം പ്രോഗ്രാം കൺവീനർ സന്തോഷ് ഒ.കെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.