സംസ്കൃതി രക്തദാന ക്യാമ്പ്

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംസ്കൃതി ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകുന്നേരം ഏഴുവരെ നീണ്ട ക്യാമ്പിൽ 200 പേർ രജിസ്റ്റർ ചെയ്യുകയും 120 ലേറെ പേർ രക്തം ദാനം ചെയ്യുകയും ചെയ്തു.

രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ്, ഏഷ്യൻ മെഡിക്കൽസിന്റെ സൗജന്യ ഡോക്ടർ പരിശോധന കൂപ്പൺ, ഫിഫ മാച്ച് കലണ്ടർ എന്നിവയും നൽകി. കൂടാതെ, ക്യാമ്പിൽ ഏർപ്പെടുത്തിയ ഹമദ് ഓർഗൺ ഡോണർ കൗണ്ടറിൽ അവയവദാനത്തിനുള്ള സമ്മതപത്രവും നൽകി. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബു രാജൻ നിർവഹിച്ചു.

സംസ്കൃതി റയ്യാൻ യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി ജലീൽ, മുൻ ജനറൽ സെക്രട്ടറി ഇ.എം സുധീർ, സാമൂഹിക സേവന വിഭാഗം കൺവീനർ സന്തോഷ് ഒ.കെ, വനിതാവേദി പ്രസിഡന്റ് പ്രതിഭാ രതീഷ്, എച്ച്.എം.സി പ്രതിനിധി അബ്ദുൽഖാദർ തുടങ്ങിയവർ സംസാരിച്ചു.ജന്മദിനങ്ങളിൽ പതിവായി രക്തദാനം ചെയ്യുന്ന ഇതിയാസ് ബിബിനെ ചടങ്ങിൽ ആദരിച്ചു. റയ്യാൻ യൂനിറ്റ് സെക്രട്ടറി മുത്തു ഒറ്റപ്പാലം സ്വാഗതവും ജോ. സെക്രട്ടറി ഇതിയാസ് ബിബിൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Sanskriti Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.