സ​ന്തോ​ഷ്​ ട്രോ​ഫി താ​രം നൗ​ഫ​ൽ പി.​എ​ന്നി​ന്​ ഖ​ത്ത​ർ തി​രു​വ​മ്പാ​ടി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ 

സന്തോഷ് ട്രോഫി താരം നൗഫൽ തിരുവമ്പാടിക്ക് സ്വീകരണം

ദോഹ: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ മുന്നേറ്റതാരം നൗഫലിന് ഖത്തർ തിരുവമ്പാടി വെൽഫെയർ കമ്മിറ്റിയും സ്‌കൈ വേ ഗ്രൂപ്പും കെൻസ ഗ്രൂപ്പും ചേർന്ന് സ്വീകരണം നൽകി.

സഫാരി മാളിൽ നടന്ന ചടങ്ങിൽ ക്യു.ടി.ഡബ്ല്യു.സി ജനറൽ കൺവീനർ ഷംസുദ്ദീൻ സ്‌കൈ വേ സ്വാഗതം പറഞ്ഞു. സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമത്തിലെ പരിമിത സൗകര്യങ്ങൾക്കിടയിലും പരാധീനതകൾക്കിടയിലും കായികലോകത്തെ തന്റെ സ്വപ്നങ്ങൾക്ക് പിറകെ ഓടി അവസാനം കേരളത്തിന്റെ അഭിമാനമുയർത്തിയ നൗഫൽ എല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ മുഖ്യാതിഥിയായിരുന്നു. കേരളീയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ച നൗഫലിനെ ഭാരവാഹികളായ സിദ്ദീഖ് കെൻസ, പി.എം. സുനിൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.

മുഹ്‌സിൻ തളിക്കുളം സംവിധാനം ചെയ്ത ഗ്രീറ്റിങ് ഫോർ ദ ഫിഫ വേൾഡ് കപ്പ്-2022 എന്ന ആശംസ ഗാനത്തിന്റെ റിലീസിങ് പി.എൻ. നൗഫൽ നിർവഹിച്ചു. പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ സൈനുൽ ആബിദീൻ, മുഹമ്മദ്‌ ഷാദിൽ എന്നീ വിദ്യാർഥികളെ അനുമോദിച്ചു.

അബ്ദുൽ റഊഫ് കൊണ്ടോട്ടി, അമീൻ എം.എ. കൊടിയത്തൂർ, അർ.ജെ. രതീഷ്‌, സക്കീർ നൈസ്‌ വാട്ടർ, ക്യു.ടി.ഡബ്ല്യു.സി വൈസ് പ്രസിഡന്റ് പി.എം. സുനിൽ തുടങ്ങിയവർ സംസാരിച്ചു. ഖത്തറിലെ കലാകാരന്മാരായ ഫാസിൽ റഹ്മാൻ, ഹിബ ബദറുദ്ദീൻ, ഹനീസ് ഗുരുവായൂർ തുടങ്ങിയവർ ഒരുക്കിയ ഗാനവിരുന്നും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ആർ.ജെ ഷിഫിൻ, അർ.ജെ ജാസ്സിം എന്നിവർ അവതാരകരായി. പ്രോഗ്രാം കോഓഡിനേറ്റർ ഇല്യാസ് ചോലക്കൽ നന്ദി പറഞ്ഞു.

Tags:    
News Summary - Santosh Trophy player Nauphal Thiruvampadi received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.